പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് ട്രെയില്‍ നിയന്ത്രണം ; 21 ട്രെയിനുകള്‍ റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് ട്രെയില്‍ നിയന്ത്രണം. ചിങ്ങവനം -ഏറ്റുമാനൂര്‍ പാതയാണ് ഇരട്ടിപ്പിക്കുന്നത്.ഇതോെട യാത്രക്കാര്‍ വലയും. ഒരാഴ്ചത്തേക്കാണ് 21 ട്രെയിനുകള്‍ റദ്ദാക്കിയത്. പുതിയ റെയില്‍ പാതയില്‍ തിങ്കളാഴ്ച സ്പീഡ് ട്രയല്‍ നടത്തും. കോട്ടയം വഴിയുളള ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. 28നു വൈകീട്ടോടെ ഇരട്ടപ്പാത തുറക്കും. വേണാട്, ജനശതാബ്ദി, പരശുറാം എക്‌സ്പ്രസ്, ചെന്നൈ തിരുവനന്തപുരം മെയില്‍, തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി എക്‌സ്പ്രസ് അടക്കം 21 ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.പഴയ ട്രാക്ക് മുറിച്ചു മാറ്റി പുതിയ ട്രാക്കുമായി ബന്ധിപ്പിക്കല്‍, സിഗ്‌നല്‍ സംവിധാനങ്ങള്‍ നവീകരിക്കല്‍ ഉള്‍പ്പെടെയുള്ള ജോലികളാണ് നടക്കുന്നത്.

പൂര്‍ണ്ണമായും റദ്ദാക്കിയവ
1.മേയ് 21, 22, 23, 24, 25, 26, 27, 28 തീയതികളില്‍ 16649 മംഗളൂരു സെന്‍ട്രല്‍-നാഗര്‍കോവില്‍ ജങ്ഷന്‍ പരശുറാം എക്സ്പ്രസ് സര്‍വിസ്. 2. മേയ് 21, 22, 23, 24, 25, 26, 27, 28 തീയതികളില്‍ 16650 നാഗര്‍കോവില്‍ ജങ്ഷന്‍-മംഗലാപുരം സെന്‍ട്രല്‍ പരശുറാം എക്സ്പ്രസ്. 3.മേയ് 21, 23, 24, 26, 27, 28 തീയതികളില്‍ 12081 കണ്ണൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ജനശതാബ്ദി എക്സ്പ്രസ്. 4.മേയ് 22, 23, 25, 26, 27 തീയതികളില്‍ 12082 തിരുവനന്തപുരം സെന്‍ട്രല്‍-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്.

5.മേയ് 24, 25, 26, 27, 28 തീയതികളില്‍ 16301 ഷൊര്‍ണൂര്‍ ജങ്ഷന്‍-തിരുവനന്തപുരം സെന്‍ട്രല്‍ വേണാട് എക്സ്പ്രസ്. 6.മേയ് 24, 25, 26, 27, 28 തീയതികളില്‍ 16302 തിരുവനന്തപുരം സെന്‍ട്രല്‍-ഷൊര്‍ണൂര്‍ ജങ്ഷന്‍ വേണാട്. 7.മേയ് 23, 24, 25, 26, 27 തീയതികളില്‍ 12623 ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഡെയ്ലി മെയില്‍. 8.മേയ് 24, 25, 26, 27, 28 തീയതികളില്‍ 12624 തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ ഡെയ്ലി മെയില്‍. 9.മേയ് 24, 25, 26, 27, 28 തീയതികളില്‍ 16525 കന്യാകുമാരി-കെ.എസ്.ആര്‍ ബംഗളൂരു ഐലന്‍ഡ് എക്സ്പ്രസ്. 10.മേയ് 24, 25, 26, 27, 28 തീയതികളില്‍ 16526 കെ.എസ്.ആര്‍ ബംഗളൂരു-കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസ്. 11.മേയ് 27ന് 16791 തിരുനെല്‍വേലി ജങ്ഷന്‍-പാലക്കാട് ജങ്ഷന്‍ പാലരുവി എക്സ്പ്രസ്. 12.മേയ് 28ന് 16792 പാലക്കാട് ജങ്ഷന്‍-തിരുനെല്‍വേലി ജങ്ഷന്‍ പാലരുവി എക്സ്പ്രസ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....