കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായി വന്ന ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റുമായി വന്ന ട്രാക്ടര്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പീരുമേട് സ്വദേശി അഭിലാഷ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 4.45 ന് മലയാലപ്പുഴ സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട കൊമ്പനോലിയിലായിരുന്നു അപകടം. റോഡ് പണിക്കായുള്ള കോണ്‍ക്രീറ്റ് മിക്‌സര്‍ യൂണിറ്റ് പ്ലാന്റ് ഘടിപ്പിച്ച ട്രാക്ടറാണ് ഇറക്കം ഇറങ്ങുമ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. ഭാരമേറിയ മിക്‌സിങ് പ്ലാന്റ് ട്രാക്ടറിന് പിന്നില്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ഇറക്കം ഇറങ്ങുമ്പോള്‍ അമിത ഭാരമുള്ള മിക്‌സര്‍ യൂണിറ്റ് നിയന്ത്രണം തെറ്റി ട്രാക്ടറിന്റെ പിന്നില്‍ വന്നിടിച്ചു. തുടര്‍ന്ന് മിക്‌സര്‍ യൂണിറ്റുമായി ട്രാക്ടര്‍ മറിയുകയായിരുന്നു. മലയാലപ്പുഴ പോലീസ് മേല്‍നടപടി സ്വീകരിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...

ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി സിജെപി

0
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിക്ക് ശേഷം സിജെപി...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...