ചെങ്ങന്നൂർ : ദേശീയ പണിമുടക്കിന്റെ ഭാഗമായി സംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടന്നു. കെ എസ് ആർ ടി സി ജംഗ്ഷനിൽ നടന്ന ധർണ സമരം സി.പി.ഐ(എം) സംസ്ഥാന കമ്മറ്റിയംഗം സജി ചെറിയാൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി കെ ദേവദാസ് അധ്യക്ഷത വഹിച്ചു. സി പി ഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ്, കോൺഗ്രസ് ചെങ്ങന്നൂർ ബ്ലോക്ക് പ്രസിഡന്റ് അഡ്വ.ജോർജ്ജ് തോമസ്, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ്, സുനിത കുര്യൻ, ചെങ്ങന്നൂർ ഏരിയ പ്രസിഡന്റ് എം കെ മനോജ്, മധു ചെങ്ങന്നൂർ , എം ശശികുമാർ, ജയിംസ് ശമുവേൽ, കെ കെ ചന്ദ്രൻ, വി ശശിധരൻ, പ്രവീൺ എൻ പ്രഭ, കെ പി പ്രദീപ്, എം പി സുരേഷ് കുമാർ, പി എൻ ശെൽവരാജൻ, വി വേണു ,വി വി അജയൻ, കെ എൻ ഹരിദാസ്, വി എസ് ശശിധരൻ, മുരളീധരക്കുറുപ്പ്, ടി കെ സുരേഷ്, രജിത കുമാരി, ബി ബിന്ദു, പി കെ അനിൽകുമാർ, ആരോമൽ രാജ്, ബി ഉണ്ണികൃഷ്ണപിള്ള, മുരളീധര കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു.
ദേശീയ പണിമുടക്ക് ; സമരസമിതിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂരില്‍ പ്രകടനം നടന്നു
RECENT NEWS
Advertisment