കോന്നി : ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ തണ്ണിത്തോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണജാഥ നടത്തി. ജാഥയുടെ സമാപന സമ്മേളനം കോന്നി ബ്ലോക്ക് പഞ്ചായത്തംഗം പി ആർ രാമചന്ദ്രൻപിള്ള ഉത്ഘാടനം ചെയ്തു. ഐ എൻ റ്റി യു സി ജില്ലാ കമ്മറ്റിയംഗം എം കെ മാത്യു അദ്ധ്യക്ഷത വഹിച്ചു.
സി ഐ റ്റി യു കൺവീനർ സോമരാജൻ, സി പി ഐ ലോക്കൽ കമ്മറ്റിയംഗം സി എ രാജു, ജാഥ വൈസ് ക്യാപ്റ്റൻ പി ആർ മോഹനൻ, ഐ എൻ റ്റി യു സി കൺവീനർ പുഷ്പനാഥ്, ബാബു പരുമല, ബിനോയ് ഇലവിനാമുക്കട, ഓമന, സജി കളയ്ക്കാട്ട്, അജേഷ്, വിനീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ കെ വി സുഭാഷ് കുമാർ, പി കെ ഗോപി, റ്റിജോ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. തണ്ണിത്തോട് മൂഴിയിൽ നിന്ന് ആരംഭിച്ച ജാഥ സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു.