Skip to content

യുപിഐ പേയ്‌മെന്റ് നിർത്തിവെക്കുമെന്ന് വ്യാപാരികൾ ; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം

തൃശൂര്‍: യുപിഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കി വ്യാപാരികള്‍. എം.ഡി.ആര്‍ സര്‍വ്വീസ് ചാര്‍ജും ജി.എസ്.ടിയും ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ യുപിഐ ഇടപാടുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കാനാണ് തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയുണ്ടെങ്കിലും, പ്രതിസന്ധി ഘട്ടത്തില്‍ കടുത്ത തീരുമാനങ്ങളിലേക്ക് പോകേണ്ടി വരുമെന്ന് വ്യാപാരി സംഘടനകള്‍ പറയുന്നു. യുപിഐ പെയ്‌മെന്റ് സംവിധാനം സുഗമമാക്കാന്‍ എന്ന പേരിലാണ് വ്യാപാരികളില്‍ നിന്നും മര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഇടാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമുണ്ടായത്. 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 0.4 % വരെ MDR ഈടാക്കാനും, ജി.എസ്.ടി ബാധകമാക്കാനുമാണ് നീക്കം. സബ്‌സിഡി ഭാരം കുറയ്ക്കല്‍, യുപിഐ സംവിധാനം ലാഭകരമാക്കല്‍, ബാങ്കുകളുടെയും കമ്പനികളുടെയും ചെലവ് കുറക്കല്‍ തുടങ്ങിയ കാരണങ്ങളും കേന്ദ്രം മുന്നോട്ടുവെയ്ക്കുന്നുണ്ടെങ്കിലും ഇതെല്ലാം പൂര്‍ണ്ണണായും തള്ളുകയാണ് വ്യാപാരികളും സംഘടനകളും.

വ്യാപാരികള്‍ മുന്നോട്ട് വെയ്ക്കുന്ന ആശങ്കകള്‍ നിരവധിയാണ്. 2000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന എംഡിആര്‍ റേറ്റ് 0.4 % ആണെങ്കിലും സര്‍ക്കാരിന് ഇഷ്ടത്തിന് അനുസരിച്ച് ഇതില്‍ മാറ്റം വരുത്താം. ഗൂഗിള്‍ പേ, ഫോണ്‍ പേ എന്നിങ്ങനെ യുപിഐ ആപ്പുകളും ബാങ്കുകളും ഭാവിയില്‍ കൂടുതല്‍ പണം ഈടാക്കും. ഇത് വ്യാപാരികള്‍ക്ക് വാര്‍ഷിക അടിസ്ഥാനത്തില്‍ ഭീമമായ നഷ്ടം വരുത്തും. വിവിധ കാരണങ്ങളാല്‍ പ്രതിസന്ധിയിലൂടെ പോകുന്ന വ്യാപാരികള്‍ക്ക് എം.ഡി.ആര്‍ ഇരുട്ടടിയാകുമെന്നും സംഘടനകള്‍ പറയുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നടക്കുന്നത് വമ്പന്‍ തട്ടിപ്പ് – സ്ഥാപനത്തിന്റെ  മുഴുവന്‍ ശാഖകളിലും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഒരേസമയം പരിശോധന നടത്തിയാല്‍ തകര്‍ന്നുവീഴുന്ന ചീട്ടു കൊട്ടാരങ്ങളാണ് പല NBFCകളും

  2. അടൂരിൽ രാത്രിയിൽ നഗ്നനായി വീടുകൾക്കും കടകൾക്കും മുന്നിലൂടെ അജ്ഞാതന്റെ സഞ്ചാരം ; ഭീതിയിൽ നാട്ടുകാർ

  3. വിവാഹം കഴിഞ്ഞ് പതിനൊന്നാം നാൾ നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

  4. വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയം പ്രവേശന പരീക്ഷ : അഡ്മിറ്റ്‌ കാര്‍ഡ് പ്രസിദ്ധീകരിച്ചു

  5. മുതിർന്ന മാധ്യമപ്രവർത്തകയും മനോരമ ന്യൂസിലെ പ്രമുഖ അവതാരകയുമായ നിഷ പുരുഷോത്തമൻ ചാനൽ വിടാൻ ഒരുങ്ങുന്നതായി സൂചന

Share on WhatsApp

Share this story

യുപിഐ പേയ്‌മെന്റ് നിർത്തിവെക്കുമെന്ന് വ്യാപാരികൾ ; കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം pathanamthittamedia.com