ഇട്ടിയപ്പാറ ബൈപാസിലെ കണ്ടനാട്ടുപടിയില്‍ ട്രാഫിക് കോണുകള്‍ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: സ്ഥിരം ഗതാഗത കുരുക്ക് നേരിടുന്ന ഇട്ടിയപ്പാറ ബൈപ്പാസിലെ കണ്ടനാട്ടുപടിയില്‍ ട്രാഫിക് കോണുകള്‍ സ്ഥാപിച്ചു. ബൈപ്പാസിലെ തകര്‍ന്നു കിടക്കുന്ന ഭാഗത്താണ് കോണുകള്‍ സ്ഥാപിച്ചത്. ചെട്ടിമുക്ക് അങ്ങാടി റോഡില്‍ ഇട്ടിയപ്പാറ ബൈപ്പാസുമായി ചേരുന്ന കണ്ടനാട്ടുപടിയില്‍ സ്ഥിരമായി കുണ്ടുംകുഴിയുമായി കിടക്കുന്ന സ്ഥലമാണിത്. കുഴിയില്‍ വാഹനങ്ങളിറങ്ങി കയറുന്നതിനായി സമയമെടുക്കുന്നതു മൂലം ഇവിടെ ഗതാഗത കുരുക്ക് രൂക്ഷമായിരുന്നു. കുറച്ചു ഭാഗം വണ്‍വേയില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ എത്തുന്നതോടെ ഗതാഗതം താറുമാറാകുന്നത് സ്ഥിരം കാഴ്ചയാണ്. ഇതിന് പരിഹാരം എന്ന നിലയിലാണ് ട്രാഫിക് കോണുകള്‍ സ്ഥാപിച്ചത്. എന്നാല്‍ വാഹനങ്ങള്‍ കുരുങ്ങുന്നതു ഇപ്പോഴും പൂര്‍ണ്ണമായും ഒഴിവാക്കാനായിട്ടില്ല. ഇവിടം ടാറിംങ് നടത്തി പുനരുദ്ധരിച്ചിരുന്നപ്പോള്‍ വാഹനങ്ങള്‍ ഇതുവഴി സുഗമമായി സഞ്ചരിച്ചിരുന്നു. ജനപ്രതിനിധികളുടെ ഇടപെടലിന്‍റെ ഭാഗമായി ഇവിടെ സ്ഥിരം കുഴിയാകുന്ന ഭാഗം കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനം എടുത്തിരുന്നു. എന്നാല്‍ കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തില്‍ ജോലികള്‍ നീണ്ടു പോവുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചർച്ചയ്ക്ക് സർക്കാർ തയ്യാർ ; വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയവത്കരിക്കരുത് : ജെ.പി. നദ്ദ

0
ന്യൂഡൽഹി : വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി...

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....