സംസ്ഥാന സ്‌കൂള്‍ കലോത്സവം ; കോഴിക്കോട് നാളെ മുതല്‍ ഗതാഗത നിയന്ത്രണം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ നാളെ മുതല്‍ ഏഴുവരെ ഗതാഗത നിയന്ത്രണം. സംസ്ഥാന സ്‌കൂള്‍ കലോത്സവo നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നടക്കുന്ന കണ്ണൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ ചുങ്കം -കാരപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. സിറ്റി ബസുകള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തുനിന്നും കലോത്സവ നഗരിയിലേക്ക് വരുന്നവര്‍ ചുങ്കത്ത് ഇറങ്ങണം. ഇവിടെ നിന്നും നഗരത്തിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ വെങ്ങളം ജംഗ്ഷനില്‍ നിന്നും ബൈപാസ് -വേങ്ങരി -മലാപ്പറമ്പ് വഴി നഗരത്തില്‍ പ്രവേശിക്കണം. കണ്ണൂര്‍ ഭാഗത്തുനിന്ന് മറ്റു ജില്ലകളിലേക്ക് പോകുന്ന വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കാതെ പോകണം.

കണ്ണൂര്‍ ഭാഗത്തുനിന്നും വലിയങ്ങാടി ഭാഗത്തേക്കും തിരിച്ചും പോകുന്ന ചരക്കുവാഹനങ്ങള്‍ പുതിയാപ്പ വഴി ബീച്ച് റോഡിലൂടെ പോകണം. തളി സാമൂതിരി ഗ്രൗണ്ടിന് മുന്‍വശം റോഡ് വണ്‍വേ ആയിരിക്കും. തളി റോഡില്‍ നിന്നും പൂന്താനം ജംഗ്ഷന്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവില്ല. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്നും വരുന്ന ബസുകള്‍ പൂളാടിക്കുന്ന് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് വേങ്ങേരി -മലാപ്പറമ്പ് -എരഞ്ഞിപ്പാലം -അരയിടത്തുപാലം വഴി നഗരത്തിലെത്തണം. കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് കലോത്സവം കാണാന്‍ വരുന്നവര്‍ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി -അത്തോളി ബസില്‍കയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹില്‍ ഭാഗത്തേക്ക് പോകണം.

ചാലപ്പുറം ഗണപത് ബോയ്‌സ് സ്‌കൂള്‍ റോഡ്: ജയലക്ഷ്മി സില്‍ക്‌സ് ജംഗ്ഷനില്‍ നിന്നും ചാലപ്പുറം ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവും.ബോംബെ ഹോട്ടല്‍ ജംഗ്ഷനില്‍ നിന്നും സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശനമുണ്ടാകും.

കോര്‍ട്ട് റോഡ് -ദേശാഭിമാനി ജംഗ്ഷന്‍: കോര്‍ട്ട് റോഡ് -ദേശാഭിമാനി ജംഗ്ഷനില്‍ നിന്നും ടാഗോര്‍ ഹാള്‍ ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്കും പ്രദേശത്തെ താമസക്കാരുടെയും വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാവും. കിസാന്‍ ഷോപ് ജംഗ്ഷനില്‍ നിന്നും ദേശാഭിമാനി കോണ്‍വെന്റ് റോഡിലേക്ക് വാഹന നിയന്ത്രണം ഉണ്ടാകും. പഴയ കോര്‍പറേഷന്‍ ഓഫിസ് ജംഗ്ഷനില്‍ നിന്നും ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാകും.ബാലാജി ജംഗ്ഷനില്‍ നിന്നും ആംഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ ഭാഗത്തേക്ക് വാഹന നിയന്ത്രണം ഉണ്ടാവും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകും.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...