കോഴഞ്ചേരി ടൗണില്‍ ട്രാഫിക് കര്‍ശനമാക്കാന്‍ പോലീസ് തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി: ആറന്മുള പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രധാന ടൗൺ ആയ കോഴഞ്ചേരിൽ ഓണക്കാലം മുൻ നിർത്തി ഗതാഗതക്കുരുക്കുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായി വാഹന പരിശോധനയും അനധികൃത പാർക്കിങ്ങ് ഒഴിവാക്കുന്നതിനുള്ള നടപടികളും ആറന്മുള പോലീസ് ആരംഭിച്ചു. ഇതിൻറെ ഭാഗമായി കോഴഞ്ചേരി ടൗണിലെ സി കേശവൻ സ്മാരകത്തിന് സമീപം പൊയ്യാനിൽ പ്ലാസയ്ക്ക് മുൻവശമുള്ള ബസ് സ്റ്റോപ്പിൽ നിർത്താതെ ബസുകൾ മുന്നിലുള്ള റോഡിൽ നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതുമൂലം സ്ഥലത്ത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതായി കണ്ടതിനെ തുടർന്ന് ബസ് സ്റ്റോപ്പിൽ നിന്ന് അനധികൃതമായ പാർക്കിംഗ് മറ്റും ഒഴിവാക്കിയതിന് ശേഷം ബസ്സുകൾ കയറി ഇറങ്ങി പോകുന്നതിന് പ്രത്യേകം വഴികൾ മാർക്ക് ചെയ്തു ബാരിക്കേഡ് വെച്ച് കെട്ടി തിരിച്ചു.

ഇങ്ങനെ തയ്യാറാക്കിയ ബസ് ബേയിൽ കയറാതെ റോഡിൽ ഗതാഗത തടസ്സം ഉണ്ടാക്കിയ പത്തോളം ബസുകൾക്കെതിരെ പെറ്റി കേസുകൾ എടുത്തു. അനധികൃതമായി ബസ് ബേ യിൽ പാർക്ക് ചെയ്ത് പതിനഞ്ചോളം മറ്റു വാഹനങ്ങൾക്കെതിരെയും പെറ്റി കേസുകൾ എടുത്തു. ബസ് ബേയിൽ തടസ്സം ഉണ്ടാകുന്ന തരത്തിൽ കച്ചവടം നടത്തുന്ന ആൾക്കാരെയും അവിടെ നിന്നും ഒഴിവാക്കാന്‍ തീരുമാനിച്ചു. ബസ് സ്റ്റോപ്പിൽ തടസ്സമായി കിടക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് കെ എസ് ഇ ബി അധികൃതർക്ക് നിർദേശം നൽകി.

ഓണക്കാലത്ത് പാർക്കിങിന് പ്രത്യേക സ്ഥലം കണ്ടെത്തുന്നതിന് കോഴഞ്ചേരി ഗ്രാമ പഞ്ചായത്തുമായി ആലോചിച്ച് നടപടികൾ സ്വീകരിക്കും. ഓണക്കാലത്ത് തിരക്കൊഴിവാക്കുന്നതിനു വേണ്ടി കോഴഞ്ചേരി ടൗണിൽ ഇനിയും പരിശോധനകൾ ശക്തമാക്കും. അനധികൃത പാർക്കിങ്ങിനും വൺവേ വയലേഷനും വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തടസ്സമുണ്ടാകുന്ന രീതിയിൽ റോഡിലേക്ക് ഇറക്കി വെച്ച് കച്ചവടം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും മറ്റും കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ആറന്‍മുള ഇന്‍സ്പെക്ടര്‍ സി.കെ മനോജ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...