ചെങ്ങന്നൂർ നഗരത്തിൽ ഗതാഗതപരിഷ്‌കാരം ഒക്ടോബർ ഒന്നുമുതൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂർ : ചെങ്ങന്നൂർ നഗരത്തിലെ ഗതാഗതക്കുരുക്കു കുറയ്ക്കാൻ നടപ്പാക്കുന്ന പരിഷ്‌കാരങ്ങൾ ഒക്ടോബർ ഒന്നുമുതൽ നടപ്പാക്കും. മോട്ടോർവാഹനവകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് നിർദേശങ്ങൾക്കു രൂപം നൽകിയത്. കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കരട് നിർദേശങ്ങൾ ചർച്ചചെയ്തിരുന്നു. കോട്ടയത്തുനിന്ന് എം.സി.റോഡിലൂടെ സുഗമമായി യാത്രചെയ്യാനുള്ള നിർദേശങ്ങളാണ് പ്രധാനമായും നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ കല്ലിശ്ശേരിയിൽനിന്നു മംഗലം വഴി തിരിച്ചുവിട്ട് എംസി റോഡിലെ സെഞ്ചുറി ജംഗ്ഷനിലെത്തുന്ന തരത്തിൽ വൺവേ സംവിധാനമേർപ്പെടുത്തും. കോട്ടയം ഭാഗത്തുനിന്നുവരുന്ന വാഹനങ്ങൾ മാത്രമാണ് ഇങ്ങനെ തിരിച്ചുവിടുന്നത്.

അതേസമയം പന്തളം ഭാഗത്തുനിന്നു കോട്ടയത്തേക്കു പോകുന്ന വാഹനങ്ങൾ ടൗണിലൂടെയായിരിക്കും കടന്നുപോകുന്നത്. ബഥേൽ ജംഗ്ഷനില്‍ ഇപ്പോഴുള്ളതുപോലെതന്നെ പോലീസുകാരെ ഉപയോഗിച്ചയായിരിക്കും ഗതാഗതം നിയന്ത്രിക്കുക. ഇവിടെ സിഗ്നൽസംവിധാനം വേണമെന്ന ആവശ്യമുയർന്നിരുന്നു. എന്നാൽ നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. അതേസമയം ബഥേലിൽ നിന്നു ത്രിവേണി ഭാഗത്തേക്കു വൺവേയായിരിക്കും. നഗരത്തിലെ ബസ് ബേകൾ പൂർണമായും പ്രയോജനപ്പെടുത്തും. ബസ് ബേകൾക്കു സമീപം ഓാട്ടോറിക്ഷകളുൾപ്പെടെ വാഹന പാർക്കിംഗ് അനുവദിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു ; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്

0
ബാലാസോർ: സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങൾക്കിടെ ഷോക്കടിച്ച് അധ്യാപകൻ മരിച്ചു. മൂന്ന് വിദ്യാർത്ഥികൾക്ക്...

ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി രൂപ ഇനാം നൽകുമെന്ന റിപ്പോർട്ടർ ചാനൽ എംഡിയുടെ പ്രസ്താവനയിൽ...

0
തിരുവനന്തപുരം: മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തെളിയിച്ചാൽ ഒരു കോടി...

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...