ഡി വൈ എഫ് ഐ സമ്മേളനം : ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരത്തിൽ ഉച്ചക്ക് ശേഷം ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS അറിയിച്ചു. വടശ്ശേരിക്കര റാന്നി ഭാഗത്തുനിന്നും തിരുവനന്തപുരം അടൂർ ഭാഗത്തേക്ക് പോകുന്ന കെ എസ് ആർ ടി സി ബസ്സുകൾ കുമ്പഴ വഴി കെ എസ് ആർ ടി സി സ്റ്റാൻഡിലെത്തി തിരികെ കുമ്പഴ മല്ലശ്ശേരി മുക്ക്, പ്രമാടം വാഴമുട്ടം ഓമല്ലൂർ വഴി പോകേണ്ടതാണ്. വടശ്ശേരിക്കര, റാന്നി ഭാഗത്തുനിന്നും അടൂർ തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കുമ്പഴ മല്ലശ്ശേരി പ്രമാടം, വാഴമുട്ടം ഓമല്ലൂർ വഴി പോകണം.

വടശ്ശേരിക്കര റാന്നി എന്നിവടങ്ങളിൽ നിന്ന് പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ് ബസ്സുകൾ കുമ്പഴ വഴി പ്രൈവറ്റ് സ്റ്റാന്റിലെത്തി തിരികെ കുമ്പഴ വഴി പോകേണ്ടതാണ്. ഓമല്ലൂർ ഭാഗത്തുനിന്നും റാന്നി വടശേരിക്കര എന്നീ സ്ഥലങ്ങളിലേക്ക് പോകേണ്ടവ ഓമല്ലൂർ വാഴമുട്ടം മല്ലശ്ശേരിമുക്ക് കുമ്പഴ വഴി യാത്ര തുടരണം. ഓമല്ലൂർ നിന്നും ചെങ്ങന്നൂർ ഭാഗത്തേക്ക് പോകേണ്ടവ ഓമല്ലൂർ കുരിശ്ശടി തൈക്കുറ്റി മുക്ക്, ഇലവുംതിട്ട് മൂലൂർ വഴി തെക്കേമല എത്തി യാത്ര തുടരണം. ഓമല്ലൂർ നിന്നും കോഴഞ്ചേരി തിരുവല്ല ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഓമല്ലൂർ കുരിശ്ശടി തൈക്കുറ്റി മുക്ക് ഇലവുംതിട്ട് മുലൂർ വഴി തെക്കേമല എത്തി പോകേണ്ടതാണ്.

അടൂർ ഭാഗത്തുനിന്നും പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ് കെ എസ് ആർ ടി വി ബിസുകൾ ഓമല്ലൂർ വാഴമുട്ടം മല്ലശ്ശേരിമുക്ക് വഴി പത്തനംതിട്ടയിലേക്ക് വരേണ്ടതും തിരികെ ഈ വഴി പോകേണ്ടതുമാണ്. തിരുവല്ല കോഴഞ്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ് കെ എസ് ആർ ടി സി ബിസുകൾ കോഴഞ്ചേരി കടമ്മനിട്ട നാരങ്ങാനം, മേലേ വെട്ടിപ്രം ഡി പി ഓ ജംഗ്ഷൻ മോർ സൂപ്പർ മാർക്കറ്റ് വഴി പത്തനംതിട്ട സ്റ്റാണ്ടിൽ പ്രവേശിക്കേണ്ടതും തിരികെ ഈവഴി തന്നെ പോകേണ്ടതുമാണ്.

തിരുവല്ല കോഴഞ്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുന്ന പ്രൈവറ്റ് കെ എസ് ആർ ടി സി ബസ്സുകൾ ഓഴികെയുള്ള എല്ലാ വാഹനങ്ങളും കോഴഞ്ചേരി കടമ്മനിട്ട നാരങ്ങാനം മേലേ വെട്ടിപ്രം വഴി എത്തേണ്ടതാണ്. തെക്കേമല ഭാഗത്തി നിന്നും അടൂർ തിരുവനന്തപുരം പോകേണ്ടവ തെക്കേമല കിടങ്ങന്നൂർ കുളനട വഴി പോകേണ്ടതാണ്. തിരുവല്ല കോഴഞ്ചേരി നിന്ന് പത്തനാപുരം പുനലൂർ ഭാഗത്തേക്ക് വരുന്നവ കോഴഞ്ചേരി കടമ്മനിട്ട നാരങ്ങാനം മൈലപ്ര പഞ്ചായത്തുപടി കുമ്പഴ വഴി പോകേണ്ടതാണെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...