Monday, May 27, 2024 4:20 am

ഗതാഗതനിയമലംഘനം ; വാഹന വകുപ്പ് എഴുത്ത് നിര്‍ത്തി ; നിയമ ലംഘകര്‍ക്ക് ഡിജിറ്റല്‍ പിഴ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗതാഗത നിയമലംഘനങ്ങളുടെ പിഴ തത്സമയം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലൂടെ അടയ്ക്കാം. ഓണ്‍ലൈനില്‍ പണം സ്വീകരിക്കാന്‍ കഴിയുന്ന കാര്‍ഡ് സൈപ്പിങ് മെഷീനുകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനാ സ്‌ക്വാഡുകള്‍ക്ക് നല്‍കി. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പരീക്ഷണാര്‍ഥത്തില്‍ പദ്ധതി നടപ്പാക്കുന്നത്. അടുത്ത ഘട്ടത്തില്‍ സംസ്ഥാനത്താകെ പദ്ധതി വ്യാപിപ്പിക്കും. ഇതിനായി 600 പോയന്റ് ഓഫ് സെയില്‍സ് (പി.ഒ.എസ്.) മെഷീനുകള്‍ വിതരണം ചെയ്യും.

കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയത് കോടതിയെ അറിയിക്കുന്ന ചെക്ക് റിപ്പോര്‍ട്ടുകളും ഓണ്‍ലൈനിലേക്കെത്തി. ഇ-ചലാന്‍ എന്ന സോഫ്റ്റ് വെയറാണ് ഇതിനുപയോഗിക്കുന്നത്. വാഹന രജിസ്ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് വിതരണത്തിനുമായി കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാഹന്‍ സാരഥി സോഫ്റ്റുവെയറുമായി ചേര്‍ന്നാണ് ഇ-ചെലാന്‍ പ്രവര്‍ത്തിക്കുന്നത്. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുമ്പോള്‍ തന്നെ ഉദ്യോഗസ്ഥര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍, പി.ഒ.എസ്. എന്നിവ ഉപയോഗിച്ച് ചെക്ക് റിപ്പോര്‍ട്ട് തയാറാക്കാം. കൈയില്‍ പണമില്ലാത്തവര്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പിഴ അടയ്ക്കാം. അതിന് തയാറായില്ലെങ്കില്‍ ചെക്ക് റിപ്പോര്‍ട്ട് വാഹന്‍- സാരഥി വെബ്സൈറ്റിലേക്ക് അപ് ലോഡ് ചെയ്യും. ഓണ്‍ലൈനില്‍ പിഴ അടയ്ക്കാതെ തുടര്‍ സേവനങ്ങള്‍ ലഭിക്കില്ല.

ഉദ്യോഗസ്ഥര്‍ എഴുതി തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ മുമ്പ് ഓഫീസ് ജീവനക്കാര്‍ക്ക് കൈമാറുകയായിരുന്നു. പിഴ അടയ്ക്കാനുള്ള നോട്ടീസ് തയ്യാറാക്കി അയക്കേണ്ട ചുമതല ഓഫീസ് ജീവനക്കാര്‍ക്കായിരുന്നു. പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടും പ്രതികരിക്കാത്തപ്പോഴാണ് കേസ് കോടതിക്ക് കൈമാറിയിരുന്നത്. ഏറെ സങ്കീര്‍ണമായിരുന്നു ഓഫീസ് നടപടികള്‍. എന്നാല്‍ ഇ-ചെലാന്‍ സംവിധാനത്തില്‍ ഇതെല്ലാം ഓണ്‍ലൈനിലേക്ക് നീങ്ങും. കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്ന ഉദ്യോഗസ്ഥര്‍ക്കു തന്നെ തുടര്‍ നടപടികള്‍ സ്വീകരിക്കാനാകും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു ; 120 കിലോമീറ്റര്‍ വരെ വേഗത, ജനങ്ങൾക്ക്...

0
ഡൽഹി: പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ശക്തമായ കാറ്റില്‍ സൗത്ത്...

ക്ഷേത്രത്തില്‍ മോഷണം നടത്തി രക്ഷപെട്ടു ; പിന്നാലെ പ്രതിയെ വലയിൽ കുടുക്കി പോലീസ്

0
കല്‍പ്പറ്റ: ക്ഷേത്രത്തില്‍ മോഷണം നടത്തി കടന്നു കളഞ്ഞയാളെ രണ്ട് ദിവസത്തിനുള്ളില്‍ പിടികൂടി...

ദേശീയ പാതയിൽ അപകടം, റോഡ് നിർമ്മാണത്തിനുള്ള സാമഗ്രികളിലിടിച്ച് കാർ മറിഞ്ഞു ; 4 യുവാക്കൾക്ക്...

0
നാട്ടിക: തളിക്കുളം കൊപ്രക്കളത്തിന്.സമീപം ദേശീയ പാതയിലെ റോഡ് നിർമ്മാണത്തിനായുള്ള സാമഗ്രികളിലിടിച്ച് കാർ...

സംസ്കൃത സർവ്വകലാശാലയിൽ സ്കോളര്‍ഷിപ്പോടെ സംസ്കൃതത്തില്‍ നാല് വര്‍ഷ ബിരുദപഠനം ; അവസാന തീയതി ജൂണ്‍...

0
സംസ്‌കൃതം ലോകത്തിലെ പ്രമുഖമായ വിജ്ഞാനഭാഷകളിലൊന്നാണ്. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, ആരോഗ്യശാസ്ത്രം, നിയമവിജ്ഞാനം, മതം,...