കുമ്പഴ മല്ലശേരിമുക്കില്‍ ഹൈവേയില്‍ സ്ഥാപിച്ച സ്റ്റമ്പുകളും തകര്‍ത്ത് വാഹനങ്ങളുടെ മരണപ്പാച്ചില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനുകളില്‍ ഒന്നായ മല്ലശേരിമുക്കില്‍ വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ഡിവൈഡര്‍ സ്റ്റമ്പുകളും തകര്‍ത്ത് വാഹനങ്ങളുടെ മരണപ്പാച്ചില്‍. പുനലൂര്‍ – മൂവാറ്റുപുഴ പാത നിര്‍മ്മാണം പൂര്‍ത്തിയാക്കി തുറന്നു നല്‍കിയ ശേഷം നിരവധി വാഹനാപകടങ്ങളാണ് മല്ലശേരി മുക്കില്‍ നടന്നിട്ടുള്ളത്‌. ഇത് ഒഴിവാക്കുന്നതിന്റെ ഭാഗമായി ഈ ജംഗ്ഷനില്‍ സ്ഥാപിച്ച ഡിവൈഡര്‍ സ്റ്റമ്പുകളാണ് ചുരുങ്ങിയ കാലത്തിനുള്ളില്‍ വാഹനങ്ങള്‍ കയറിയിറങ്ങി പൂര്‍ണ്ണമായി നശിച്ചത്. 2023 – 2024 -2026 കാലഘട്ടങ്ങളിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത്.

2023 ല്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാറിലുണ്ടായിരുന്ന രണ്ടര വയസുള്ള കുഞ്ഞ് ചികിത്സയില്‍ കഴിയവേ മരണപ്പെട്ടിരുന്നു. 2024 ല്‍ മല്ലശേരിമുക്കില്‍ ഉണ്ടായ അപകടത്തില്‍ കാല്‍നട യാത്രക്കാരന്‍ മരിച്ചിരുന്നു. കുമ്പഴ ഭാഗത്ത് നിന്നും എത്തിയ കാര്‍ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 2026 ല്‍ കാറും ബൈക്കും കൂട്ടിയിടിച്ച് കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. വാഹനങ്ങളുടെ അമിത വേഗതയും മഴക്കാലത്ത് റോഡില്‍ തെന്നല്‍ ഉണ്ടാകുന്നതും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പൂങ്കാവില്‍ നിന്നും വരുന്ന റോഡ്‌ മല്ലശേരിമുക്കിലാണ് സംഗമിക്കുന്നത്. പൊതുവേ വളവുള്ള ഈ ജംഗ്ഷനില്‍ പൂങ്കാവില്‍ നിന്നും സംസ്ഥാന പാതയിലേക്ക് കയറുന്ന വാഹനങ്ങള്‍ ശ്രദ്ധയില്‍പ്പെടാതെ നടക്കുന്ന അപകടങ്ങളും അനവധിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...