പത്തനംതിട്ട നഗരത്തിലെ ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തന രഹിതം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റുകള്‍ പ്രവര്‍ത്തനരഹിതമായത് ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകുന്നു. ആബാന്‍ ജംഗ്ഷന്‍, സെന്‍റ് പീറ്റേഴ്സ് ജംഗ്ഷന്‍, താഴെ വെട്ടിപുറം, കുമ്പഴ, അഴൂര്‍, സ്റ്റേഡിയം ജംഗ്ഷന്‍ എന്നിവയാണ് നഗരത്തിലെ പ്രധാനപ്പെട്ട ട്രാഫിക് ജംഗ്ഷനുകള്‍. ഇവിടെ പലയിടത്തും സിഗ്നല്‍ ലൈറ്റുകള്‍ ഇല്ല. ഉള്ളത് കാലങ്ങളായി പ്രവര്‍ത്തനരഹിതവുമാണ്.  ഈ ഭാഗങ്ങളില്‍ പലയിടത്തും ഗതാഗതം നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡുകളെയും പോലീസിനെയും നിയോഗിച്ചിട്ടുണ്ട് എങ്കിലും പലപ്പോഴും ഇവരുടെ ഇടപെടലും കാര്യക്ഷമമല്ല. നഗരത്തില്‍ പലപ്പോഴും ഗതാഗതക്കുരുക്ക് വര്‍ധിക്കുന്ന സാഹചര്യത്തിലും ഇവര്‍ തണലില്‍ മാറിയിരുന്ന് മൊബൈല്‍ ഫോണില്‍ വ്യാപൃതരായിരിക്കുന്നതും കാണാം.

സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ വാഹനങ്ങള്‍ തോന്നിയത് പോലെയാണ് നഗരത്തില്‍ സഞ്ചരിക്കുന്നത്. യാതൊരു ഗതാഗത നിയമവും പാലിക്കാതെ നഗരത്തില്‍ ചീറിപ്പായുന്ന വാഹനങ്ങളും അനവധി. ഇതുമൂലമുണ്ടാകുന്ന അപകടങ്ങളും വര്‍ദ്ധിക്കുകയാണ്. എന്നിട്ടും നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിയുന്നില്ല. നഗരത്തിലെ ട്രാഫിക് സംവിധാനത്തിന് സമീപം എത്തുമ്പോള്‍ സിഗ്നല്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ യാത്രക്കാര്‍ എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പവും നിലനില്‍കുന്നു. സിഗ്നല്‍ ലൈറ്റുകള്‍ ഇല്ലാത്തതിനാല്‍ റോഡ്‌ മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. വാഹനങ്ങള്‍ ഇടിക്കുമോ എന്ന ഭയത്തിലാണ് ആളുകള്‍ റോഡ്‌ മുറിച്ചു കടക്കുന്നത്. തിരക്കേറിയ നഗരത്തില്‍ സിഗ്നല്‍ സംവിധാനം പലയിടത്തും തകരാറിലായാതോടെ ഗതാഗത സംവിധാനവും താളംതെറ്റുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...

ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത പരിവർത്തന പ്രവർത്തനത്തെ തടയും...

0
പത്തനംതിട്ട: ഗോത്രവർഗ്ഗ കമ്മീഷന്റെ ഉത്തരവിനെ മറികടന്നുള്ള വനവാസി ഉന്നതി പെന്തകോസ്ത് മത...

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...