മുഖ്യമന്ത്രിക്ക് വഴിയൊരുക്കാൻ ദേശീയപാതയിൽ 15 മിനിറ്റിലേറെ ഗതാഗതം തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

തൃശൂർ: സംസ്ഥാനത്ത് ദേശീയപാതയിൽ ജോലി നടക്കുന്നതിന്റെ യാത്രാ ദുരിതത്തിനിടെ, മുഖ്യമന്ത്രിക്ക് കടന്നുപോകാൻ പോലീസ് ദേശീയപാത തടഞ്ഞതിന് പിന്നാലെ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ദേശീയപാതയിലെ ഗതാഗതക്കുരുക്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുങ്ങാതിരിക്കാൻ, 15 മിനിറ്റിലധികം സമയമാണ് പോലീസ് വാഹനങ്ങൾ തടഞ്ഞിട്ടത്. ഇത് മറ്റ് യാത്രക്കാരെ ദുരിതത്തിലാക്കി. തൃശൂർ മുരിങ്ങൂരിന് സമീപത്തായിരുന്നു സംഭവം. ചാലക്കുടിയിൽ നിന്ന് കൊരട്ടി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങളാണ് സുരക്ഷാ കാരണങ്ങൾ പറഞ്ഞ് പോലീസ് പൂർണ്ണമായും തടഞ്ഞത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് വേണ്ടിയുള്ള വഴിയൊരുക്കൽ കാരണം, ദേശീയപാതയിൽ രണ്ട് കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട ക്യൂ രൂപപ്പെട്ടു.

സംഭവം യാത്രക്കാരുടെ പ്രതിഷേധത്തിന് ഇരയാക്കി. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയ ശേഷവും, തടഞ്ഞുവെച്ച വാഹനങ്ങൾ ഒറ്റയടിക്ക് മുന്നോട്ട് നീങ്ങിയതോടെ കൊരട്ടി ഭാഗത്തേക്ക് ഗതാഗതക്കുരുക്ക് ഏറെ സമയം നീണ്ടുനിന്നു. ഏറെ നേരത്തിന് ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം ; നാ‌‌ടെങ്ങും ആഘോഷം

0
തിരുവനന്തപുരം: തിരുവോണത്തിൻ്റെ വരവറിയിച്ച് ഇന്ന് ഉത്രാടം. ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. തിരുവോണം...

മെസ്സിയെ കേരളത്തിലെത്തിക്കാൻ 206 കോടി ; രണ്ടു സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് ജിഎസ്ടി നോട്ടീസ്

0
തിരുവനന്തപുരം : മെസ്സിയെയും അർജന്റീനടീമിനെയും കേരളത്തിലെത്തിക്കാൻ സ്‌പോൺസർ കൈമാറിയ 206 കോടി...

ബിജെപിയെ തകർക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല : മമത ബാനർജി

0
കൊൽക്കത്ത: രാഷ്ട്രീയ വിരമിക്കലിന് താൻ തയ്യാറല്ലെന്നും ബിജെപിയെ പൂർണ്ണമായി തകർക്കുന്നതുവരെ പോരാട്ടം...

വി.ഡി സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക് ; ജനപ്രിയ പ്രഖ്യാപനങ്ങള്‍ നേട്ടമായി ഉയര്‍ത്തി ടീം...

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് നൂറാം ദിനത്തിലേക്ക്. മെയ് 18നാണ് യുഡിഎഫ്...