കണ്ണൂർ ചെറുപുഴയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കണ്ണൂർ ചെറുപുഴയിൽ അച്ഛൻ മകനെ വെട്ടിക്കൊന്നു. പെരിങ്ങാല സ്വദേശി സനലാണ് അച്ഛൻ രാഘവൻറെ വെട്ടേറ്റ് മരിച്ചത്. സംഘർഷത്തിനിടെ കഴുത്തിന് വെട്ടേറ്റ രാഘവനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആലക്കോട് പോലീസ് അന്വേഷണം തുടങ്ങി. ചെറുപുഴ പെരിങ്ങാലയിൽ ഇന്നലെ രാത്രിയാണ് സംഭവം. നാൽപത്തിയഞ്ചുകാരനായ സനലിനെ വീട്ടിൽ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടത് അയൽവാസികളാണ്. സമീപത്ത് കഴുത്തിന് വെട്ടേറ്റ നിലയിൽ അച്ഛൻ രാഘവനെയും കണ്ടെത്തി. വാക്ക് തർക്കത്തിനിടെ മാനസികാസ്വാസ്ഥ്യമുളള സനൽ രാഘവനെ വെട്ടി ആത്മഹത്യ ചെയ്തുവെന്നെല്ലാവരും കരുതി. എന്നാൽ ആലക്കോട് പോലീസെത്തി പരിശോധന നടത്തിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.

കൊലപാതകത്തിന് മുൻപ് അച്ഛനും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു. പിന്നാലെ അത് കയ്യാങ്കളിയിലേക്ക് മാറി. കയ്യിൽ കിട്ടിയ കത്തികൊണ്ട് ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും വെട്ടി. ഗുരുതരമായി പരിക്കേറ്റ സനിൽ സംഭവസ്ഥലത്ത് വച്ച് മരിച്ചു. വിവരം പെരിങ്ങോമുളള മറ്റൊരു മകനെ അറിയിച്ചത് രാഘവൻ തന്നെയാണ്. ഇയാളാണ് വിവരം അയൽവാസികളെയും വിളിച്ചറിയിച്ചത്. കഴുത്തിനു വെട്ടേറ്റ രാഘവനെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...