വിവാഹത്തില്‍ പങ്കെടുക്കാനിറങ്ങിയ യുവാക്കൾക്ക് വഴിയിൽ വെച്ച് മർദനം ; പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: വിവാഹ ചടങ്ങിൽ പങ്കെടുക്കാൻപോയ യുവാക്കള്‍ക്കുനേരെ ആക്രമണം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കൊല്ലം കുപ്പണയില്‍ വിവാഹത്തില്‍ പങ്കെടുക്കാനിറങ്ങിയ തൃക്കടവൂര്‍ സ്വദേശികളായ നവീന്‍ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവരെയാണ് എട്ടംഗസംഘം ആക്രമിച്ചത്. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പ്രതികളെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. അച്ചു അശോക് (36), മഹേഷ് (37), സുനീഷ് (36), അരുണ്‍ (45), ശ്യാം (37), ആദര്‍ശ് (26), സൂര്യ അജിത്ത് (23), ശ്രീനാഥ് (45) എന്നിവരാണ് പിടിയിലായത്.

കുപ്പണയിലെ ഗ്രന്ഥശാലയ്ക്ക് മുന്നിൽ കാത്തുനിന പ്രതികള്‍ വിവാഹത്തില്‍ പങ്കെടുക്കാനായി നവീനും സുഹൃത്ത് ഡൊമിനിക്കും എത്തിയപ്പോള്‍ ആക്രമിക്കുകയായിരുന്നു. അച്ചു അശോക് ആണ് അസഭ്യവർഷത്തോടെ വാഹനത്തില്‍നിന്നിറങ്ങി കമ്പിവടികൊണ്ട് നവീനിന്റെ തോളില്‍ അടിച്ചത്. തലയ്ക്കുനേരേ വീശിയെങ്കിലും നവീന്‍ ഒഴിഞ്ഞുമാറിയതിനാല്‍ കൂടെയുണ്ടായിരുന്ന ഡൊമിനിക്കിന്റെ മൂക്കിൽ കൊണ്ടു. തുടര്‍ന്ന് മറ്റുള്ളവരും ചേർന്ന് ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെ പ്രതികളെ കോടതിയില്‍ ഹാജരാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...