സ്‌കൂള്‍ ബസിന് മുകളിൽ ആൽമരം കടപുഴകി വീണു ; മുംബൈയില്‍ 11 വയസുകാരന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

മുംബൈ: ചെമ്പൂരില്‍ സ്‌കൂള്‍ ബസിന് മുകളിൽ ആൽമരം കടപുഴകി വീണ് 11 വയസുകാരന് ദാരുണാന്ത്യം. വിഹാന്‍ ശ്രീവാസ്തവ് എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നുവെന്നാണ് വിവരം. 18 കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ഇതില്‍ 12 പേരെ സുരക്ഷിതമായി പുറത്തിറക്കി. ബാക്കിയുള്ള അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ നാലു കുട്ടികള്‍ക്ക് സാരമായി മാത്രമേ പരിക്കേറ്റിട്ടുള്ളു എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഒരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

തിലക് നഗറിലെ യൂണിവേഴ്‌സൽ സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30ഓടെയായിരുന്നു സംഭവം. ബസ് കണ്ടക്ടറും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മമരം ഒടിഞ്ഞുവീഴാനുള്ള സാഹചര്യം എന്താണെന്ന് പരിശോധിക്കുകയാണ് അധികൃതര്‍.സംഭവ സ്ഥലത്തു നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മരം വീണ് വാഹനത്തിന്റെ ഒരു വശം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ എത്തി ശേഷം ക്രെയിന്‍ എത്തിച്ചാണ് മരം നീക്കം ചെയ്തത്. മുംബൈ പൊലീസും സ്ഥലത്തെത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരിച്ചടിച്ച് അമേരിക്ക ; ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചു

0
വാഷിങ്ടൺ/ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾ ആക്രമിച്ചതായി അമേരിക്ക. ഐആർജിസിയുടെ എണ്ണക്കപ്പലുകളായ എം/ടി...

കയ്പമം​ഗലം അപകടം : സംസ്ഥാന സർക്കാരിന്റെ വീഴ്ച മറച്ചുവെക്കാൻ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു : രാജീവ്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പമം​ഗലത്തെ ദാരുണമായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ചകൾ...

തൃശ്ശൂരിൽ വീണ്ടും വാഹനാപകടം : കുന്നംകുളത്ത് നിയന്ത്രണംവിട്ട കാർ ബൈക്കിലിടിച്ച് ഒരു കുട്ടി ഉൾപ്പെടെ...

0
തൃശ്ശൂർ: തൃശ്ശൂരിൽ വീണ്ടും വാഹനാപകടം. കുന്നംകുളം ആർത്താറ്റുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസ്സുള്ള...

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...