മുഖംമൂടിയായി ‘മോദി മാസ്ക്’; രാജസ്ഥാനിൽ മൊബൈൽ ഷോപ്പിൽ വൻ കവർച്ച, 5 ലക്ഷം രൂപയുടെ ഫോണുകളുമായി കള്ളൻമാർ മുങ്ങി

For full experience, Download our mobile application:
Get it on Google Play

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖമുളള മാസ്‌ക് ധരിച്ച് മോഷണം. ഭില്‍വാര ജില്ലയിലെ കരേഡിലാണ് സംഭവം. ബസ് സ്റ്റാന്‍ഡിലെ മതേശ്വരി മൊബൈല്‍ ഷോപ്പിലാണ് മോഷണം നടന്നത്. 5 ലക്ഷം രൂപ വിലമതിക്കുന്ന നാല്‍പ്പതോളം സ്മാര്‍ട്ട് ഫോണുകളാണ് കളളന്‍ മോഷ്ടിച്ചത്. കളളന്മാരില്‍ ഒരാള്‍ മുഖം മറയ്ക്കാനായി നരേന്ദ്രമോദിയുടെ മുഖമുളള മുഖംമൂടി ധരിച്ചത് കടയ്ക്ക് മുന്നിലെ സിസിടിവിയില്‍ പതിയുകയായിരുന്നു. കട തുറന്നപ്പോഴാണ് കടയുടമ ലക്ഷ്മണ്‍ സെന്‍ മോഷണം നടന്ന വിവരം തിരിച്ചറിഞ്ഞത്.

ഇന്നലെ രാത്രിയായിരുന്നു സംഭവമുണ്ടായത്. കടയുടെ മേല്‍ക്കൂരയിലൂടെ അകത്തേക്ക് കടന്ന മോഷ്ടാക്കള്‍ പ്രധാന സ്മാര്‍ട്ട് ഫോണ്‍ കമ്പനികളുടെ വിലകൂടിയ സ്മാര്‍ട്ട്‌ഫോണുകളാണ് കവര്‍ന്നത്. ഉടന്‍ തന്നെ പൊലീസിനെ കടയുടമ വിവരമറിയിച്ചു. കരേഡ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാത്രി തന്നെ നഗരത്തിലെ മറ്റൊരു മൊബൈല്‍ കടയിലും ഈ സംഘം മോഷണശ്രമം നടത്തിരുന്നു. അവിടത്തെ സിസിടിവിയിലും പ്രധാനമന്ത്രിയുടെ മുഖംമൂടി ധരിച്ചയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...