തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ലെന്ന് വി മുരളീധരൻ എംഎൽഎ. ബിജെപി ഭരിക്കുന്നതിന്റെ അസഹിഷ്ണുതയാണ് സിപിഐഎമ്മിനും കോൺഗ്രസിനും.ആർ സുഗതനെതിരെ കാപ്പ കേസ് ഉയർത്തിയതിനെ BJP ചോദ്യം ചെയ്യും. സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി. രാഷ്ട്രീയ എതിരാളികളെ ക്രിമിനൽ കേസിൽ പെടുത്തി ജയിലിൽ ഇടുക എന്നുള്ളത് സിപിഐഎം സമീപനം. ജനങ്ങൾ തെരഞ്ഞെടുത്ത കൗൺസിലർ ആണ് ആർ സുഗതനെന്നും വി മുരളീധരൻ വ്യക്തമാക്കി.നീറ്റ് വിഷയത്തിൽ പ്രമേയം പാസാക്കി എന്നാണ് സ്പീക്കർ വിശദീകരിച്ചത്. സിപിഐഎമ്മും കോൺഗ്രസും ചേർന്നുള്ള ഇൻഡീ സഖ്യത്തിൻ്റെ രാഷ്ട്രീയ പ്രേരിത പ്രമേയം. NTA നടത്തുന്ന നീറ്റ് പരീക്ഷയിൽ വീഴ്ചയുണ്ടായി എന്ന് അംഗീകരിച്ചുകൊണ്ടു തന്നെയാണ് കേന്ദ്രസർക്കാർ അതിനുത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചത്.

അന്വേഷണം നടത്താൻ സിബിഐയെയാണ് ഏൽപ്പിച്ചത്. വിദ്യാർഥികളുടെ ആശങ്ക അകറ്റുന്നതിന് പകരം അവരുടെ മനസ്സിൽ ഭയവും ആശയക്കുഴപ്പവും സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാർത്ഥികളുടെ ഭാവിയാണ് ഏറ്റവും പ്രധാനം എന്നതാണ് ബിജെപി നിലപാട്. നീറ്റിൽ ഇത്രയും ഗൗരവത്തോടെ ഇടപെടുന്ന സിപിഐഎം , കോൺഗ്രസ് മുന്നണി പി എസ് സി നിയമന ക്രമക്കേടിൽ ഒന്നും ഇടപെട്ട് കണ്ടില്ല. മുൻപ് കീം പരീക്ഷാഫലം ഹൈക്കോടതി റദ്ദാക്കേണ്ടിവന്നു. പരീക്ഷ ഫലവുമായി ബന്ധപ്പെട്ട പല കുഴപ്പങ്ങളും നടക്കാറുണ്ട്;അതിനെ രാഷ്ട്രീയവൽക്കരിക്കുന്നത് അംഗീകരിക്കാൻ ആവില്ല. ഭേദഗതികൾ തള്ളിയതിനുശേഷം പ്രമേയം വോട്ടിനിട്ടില്ലാ. സ്പീക്കറുടെ റൂളിംഗ് മാത്രമേ ഉണ്ടായിട്ടുള്ളൂ. പ്രമേയം നിയമസഭ പാസാക്കിയിട്ടില്ലെന്നും വി മുരളീധരൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം

0
സംഭൽ: ഉത്തർപ്രദേശിലെ സംഭലിൽ സ്കൂൾ കെട്ടിടം തകർന്ന് വീണ് എട്ടുവയസ്സുകാരന് ദാരുണാന്ത്യം....

ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി മുന്നേറാമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ഇന്ത്യയെന്ന വികാരം കെടാവിളക്കായി മനസ്സിൽ സൂക്ഷിച്ച് പുതുയുഗ കേരളത്തിനായി ഒറ്റക്കെട്ടായി...

എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം പൂർണ്ണമായും ആലപിച്ചതിൽ പ്രതികരണവുമായി ബി...

0
ഡൽഹി: സ്വാതന്ത്ര്യദിനത്തിൽ എ ഐ സി സി ആസ്ഥാനത്ത് ചരിത്രത്തിലാദ്യമായി വന്ദേമാതരം...

തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി

0
മലപ്പുറം: തിരൂർ മലയാളം സർവകലാശാലയ്ക്ക് മുൻപിൽ സമരവുമായി ഗവേഷകവിദ്യാർഥിനി. അധ്യാപകനിൽ നിന്ന്...