പത്തനംതിട്ട മൈലപ്രയില്‍ ട്രെയിലറിന്‍റെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓടി വന്ന കൂറ്റന്‍ ട്രെയിലറിന്റെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പിന്നാലെ ടയറിന്റെ ഭാഗത്ത് തീ ആളിപ്പടര്‍ന്നു. പെട്രോള്‍ പമ്പിന് മുന്നില്‍ നിന്ന് വാഹനം കത്തിയെങ്കിലും നാട്ടുകാരും ഫയര്‍ ഫോഴ്‌സും മനസാന്നിധ്യം കൈവിടാതെ പരിശ്രമിച്ച് അഗ്നിബാധ ഒഴിവാക്കി. പത്തനംതിട്ട മൈലപ്ര പെട്രോള്‍ പമ്പിന് മുന്നില്‍ ഉച്ചയ്ക്ക് 12.10 നാണ് സംഭവം. വാഹനത്തിന്റെ പഴയ ടയറുകളിലൊന്ന് പൊട്ടിത്തെറിക്കുകയും തീ പിടിച്ച് ആളിക്കത്തുകയുമായിരുന്നു. തൊട്ടടുത്ത പമ്പില്‍ നിന്ന് അഗ്നിശമന യന്ത്രം കൊണ്ടു വന്ന് നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീയണയ്ക്കാനായില്ല. ഉടന്‍ തന്നെ അഗ്നിശമന സേന സ്ഥലത്ത് വന്ന് തീ നിയന്ത്രണ വിധേയമാക്കി.

ദേശീയ പാതാ വികസനത്തിനുള്ള നിര്‍മാണ സാമഗ്രികള്‍ എടുക്കാന്‍ വന്ന വാഹനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. മെറ്റിലും എം സാന്‍ഡും കയറ്റുന്നതിന് വേണ്ടി വന്നതാണെന്ന് ഡ്രൈവര്‍ പ്രേമന്‍ നായര്‍ പറഞ്ഞു. ഡ്രൈവര്‍ മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ടയറിനുള്ളിലെ കോട്ട് ചെയ്ത കമ്പികള്‍ പൊട്ടിത്തെറിയുടെ ആഘാതത്തതില്‍ ഉരഞ്ഞാണ് തീ പടര്‍ന്നതെന്നും ഒരു ടയര്‍ മാത്രമാണ് കത്തിയതെന്നും ഡ്രൈവര്‍ പറഞ്ഞു. സാധാരണ ഇങ്ങനെ ഉണ്ടാകാറുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ആ ഒരു ടയര്‍ മാത്രമാണ് കത്തിയത്. നാട്ടുകാര്‍ ഇത് ആദ്യമായി കാണുന്നതു കൊണ്ടാണ് പരിഭ്രാന്തി ഉണ്ടായതെന്നും ഡ്രൈവര്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...