ട്രെയിനിലെ മര്‍ദ്ദനം : എ എസ്‌ ഐയ്‌ക്കെതിരെ വകുപ്പുതല നടപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ച്‌ യാത്രക്കാരനെ മര്‍ദ്ദിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്ത സംഭവത്തില്‍ എ എസ്‌ ഐ പ്രമോദിനെതിരെ വകുപ്പുതല നടപടി. ഇദ്ദേഹത്തെ റെയില്‍വേയിലെ ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിറുത്തും. സംഭവത്തെക്കുറിച്ച്‌ റെയില്‍വേ അഡ്മിനിസ്ട്രേഷന്‍ ഡി വൈഎസ് പി അന്വേഷിക്കും.

മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോയ മാവേലി എക്‌സ്പ്രസില്‍ ഇന്നലെ രാത്രി തലശേരിക്ക് സമീപത്തുവെച്ചായിരുന്നു യാത്രക്കാരന് മര്‍ദ്ദനമേറ്റത്. ഇയാള്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തെന്നാണ് പോലീസ് പറയുന്നത്. യാത്രക്കാരന്‍ മദ്യപിച്ച്‌ ശല്യമുണ്ടാക്കിയെന്ന് തന്നെയാണ് പാലക്കാട് സബ് ഡിവിഷണല്‍ ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ യാത്രക്കാരന്റെ കൈവശം ടിക്കറ്റ് ഇല്ലായിരുന്നു. ഇയാള്‍ രണ്ട് പെണ്‍കുട്ടികളുടെ അടുത്തിരുന്നു. ഇയാളെ അവിടെ നിന്ന് മാറ്റുന്നതിനിടയില്‍ നിലത്തുവീണു. അതിനിടയിലാണ് എ എസ് ഐ ചവിട്ടിയതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇതിനെക്കുറിച്ച്‌ അന്വേഷിച്ച്‌ ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജു നാഥ് പറഞ്ഞു. മര്‍ദ്ദനമേറ്റ യാത്രക്കാരനെ വടകര സ്റ്റേഷനില്‍ ഇറക്കിവിട്ടിരുന്നു. ട്രെയിനില്‍ യാത്രചെയ്ത ഒരാളാണ് മര്‍ദ്ദന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യാത്രക്കാരനെ പോലീസുകാരന്‍ ബൂട്ട് ഇട്ട് ചവിട്ടുന്നതിന്റെയും തള്ളി നീക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...

ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ

0
തിരുവനന്തപുരം: ബിജെപിയിൽ തനിക്ക് അവഗണന നേരിട്ടുവെന്ന് നടൻ ദേവൻ. ബിജെപി വിട്ടത്...

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...