ജല്ലിക്കട്ട് പരിശീലനത്തിനിടെ കാളകൾ വിരണ്ടോടി : 50 ഓളം പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : ജല്ലിക്കട്ടിന് മുന്നോടിയായി നടക്കുന്ന പരിശീലനത്തിനിടെ കാളകള്‍ വിരണ്ടോടി 50 ഓളം പേര്‍ക്ക് പരിക്ക്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ മെരുക്കാന്‍ നടത്തുന്ന തിരുവിഴക്കിടെയാണ് അപകടം ഉണ്ടായത്. മാര്‍കഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര് തിരുവിഴ നടക്കുന്നത്. ജല്ലിക്കട്ടിന് മുന്നോടിയായി കാളകളെ പരിശീലിപ്പിക്കാന്‍ ആചാരപരമായി നടക്കുന്ന ചടങ്ങാണിത്.

തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്താണ് ചടങ്ങ് നടന്നത്. തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേ‍ട്ട്, കൃഷ്ണഗിരി ജില്ലകളില്‍ നിന്നായി അഞ്ഞൂറിലേറെ കാളകളും ആയിരത്തിലേറെ ആളുകളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങ് നടത്താന്‍ സംഘാടകര്‍ പോലീസ് അനുമതി തേടിയിരുന്നെങ്കിലും കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അനുമതി നിഷേധിച്ചിരുന്നു.

ചടങ്ങില്‍ വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളും നടത്തിയിരുന്നില്ല. ഇതിന് ഇടയിലാണ് കാളകള്‍ വിരണ്ടോടി അപകടം ഉണ്ടായത്. അനുമതിയില്ലാതെ ചടങ്ങ് സംഘടിപ്പിച്ചതിന് സംഘാടകര്‍ക്കെതിരെ തിരുവണ്ണാമലൈ പോലീസ് കേസെടുത്തു. ഈ മാസം 15നാണ് തമിഴ്നാട്ടില്‍ മാട്ടുപൊങ്കല്‍. ഇതുമായി ബന്ധപ്പെട്ട് നിരവധി ചെറുതും വലുതുമായ ജല്ലിക്കട്ടുകള്‍ നടക്കും. എന്നാല്‍ ജല്ലിക്കട്ടിന് സര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സാമ്പത്തികവും വ്യക്തിപരവുമായ പ്രശ്‌നങ്ങൾ’ ; ഷെഹ്‌സാദ് പൂനെവാല വീണ്ടും ബിജെപിയിൽനിന്ന് രാജിവെച്ചു

0
ന്യൂഡൽഹി : ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനെവാല ബിജെപിയിൽനിന്ന് വീണ്ടും...

വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി വിൽപന ; പ്രതിയെ പിടികൂടി പോലീസ്

0
കൽപറ്റ : വയനാട്ടിലെ മുട്ടിൽ, പാറക്കൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെയും യുവാക്കളെയും...

തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍ : 18 ബസ്സുകളും സര്‍വീസ്...

0
കോന്നി :  തണ്ണിത്തോട് റൂട്ടില്‍ പ്രിയദര്‍ശിനിക്കെതിരെ സമരം പ്രഖ്യാപിച്ച് ബ്ലൂഹില്‍ ബസ്സുകള്‍,...

തട്ടിപ്പുകാരെ കുടുക്കാൻ പുതിയ എ.ഐ. ഫീച്ചർ ; ‘സ്കാം ഡിറ്റക്ഷൻ’ അവതരിപ്പിച്ച് വാട്സാപ്പ്

0
വർധിച്ചുവരുന്ന തട്ടിപ്പുകളെ ചെറുക്കാൻ വാട്‌സാപ്പിന് ഇനി നിർമിതബുദ്ധി(എ.ഐ.)യുടെ സഹായം. സംശയാസ്പദമായ സന്ദേശങ്ങൾ...