കട്ടക്ക് : മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്സ് പ്രസ്സ് പാളം തെറ്റി. എട്ട് ബോഗികളാണ് പാളം തെറ്റിയത്. നാൽപതോളം യാത്രക്കാർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ ഏഴോടെ കട്ടക്കിലെ നെർഗുണ്ടി റെയിൽവേ സ്‌റ്റേഷന് സമീപമാണ് അപകടം നടന്നത്. ആറു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മൂടൽ മഞ്ഞാണ് അപകട കാരണം. ചരക്ക് വണ്ടിയുടെ ഗാർഡ് വാനിൽ ഇടിക്കുകയായിരുന്നു.
മുംബൈ-ഭുവനേശ്വർ ലോക്മാന്യ തിലക് എക്‌സ്പ്രസ് പാളം തെറ്റി ; 40 പേർക്ക് പരുക്ക്
RECENT NEWS
Advertisment