ആലപ്പുഴ : എറണാകുളത്തിനും കോട്ടയത്തിനുമിടയില്‍ ട്രാക്കില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴി പോകേണ്ട ചില ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും. ശബരി എക്സ്പ്രസ് (17230), പരശുറാം എക്സ്പ്രസ് (16649), കൊച്ചുവേളി -ലോകമാന്യതിലക് ഗരീബ്രഥ് (12202), കോബ്ര – കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (22647) എന്നീ ട്രെയിനുകളാണ് വഴിതിരിച്ചുവിടുന്നത്. കൊച്ചുവേളി – ലോകമാന്യതിലക് ഗരീബ്രഥ് ഞായറാഴ്ചയും പരശുറാം, ശബരി, കോബ്ര – കൊച്ചുവേളി ട്രെയിനുകള്‍ തിങ്കളാഴ്ചയും ആലപ്പുഴ വഴിയാവും സഞ്ചരിക്കുക. 19, 22 തീയതികളിലും പരശുറാം, ശബരി ട്രെയിനുകളും ഇതേവഴിയാവും ഓടുക. കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര എന്നീ സ്റ്റോപ്പുള്‍ ഒഴിവാക്കും. പകരം ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന് എന്നിവിടങ്ങളില്‍ നിര്‍ത്തും.
ഇതേ ദിവസങ്ങളില്‍ പരശുറാം, ശബരി എക്സ്പ്രസ് ട്രെയിനുകള്‍ മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, ഏറ്റുമാനൂര്‍, പിറവംറോഡ്, തൃപ്പൂണിത്തുറ സ്റ്റോപ്പുകള്‍ ഒഴിവാക്കും. പകരം ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന് എന്നിവിടങ്ങളില്‍ നിര്‍ത്തും. കോബ്ര – കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേള – ലോക്മാന്യതിലക് ഗരീബ്രഥ് ട്രെയിനുകളുടെ കോട്ടയത്തെ പാതയിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കി. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന് എന്നിവിടങ്ങളില്‍ നിര്‍ത്തും.