താഴെ വെട്ടിപ്രത്ത് തടിയുരുപ്പടി നിര്‍മ്മാണ ശാലയില്‍ തീപിടുത്തം ; 50 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : താഴെ വെട്ടിപ്രത്ത് തടിയുരുപ്പടി നിര്‍മാണ ശാലയില്‍ തീപിടുത്തം ലക്ഷങ്ങളുടെ നഷ്ടം. മലങ്കോട്ട കാവിനു സമീപത്ത് പ്രവര്‍ത്തിരുന്ന മംഗലത്ത് മണ്ണില്‍ ഫര്‍ണിച്ചര്‍ എന്ന സ്ഥാപനമാണ് പൂര്‍ണമായും കത്തിനശിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. താഴെ വെട്ടിപ്രം മണ്ണില്‍ അശോക് കുമാറിന്റെ (കുഞ്ഞപ്പന്‍) ഉടമസ്ഥതയിലുള്ളതാണ് ഈ ഫര്‍ണിച്ചര്‍ നിര്‍മ്മാണ യൂണിറ്റ്. വീട് നിര്‍മാണത്തിനുള്ള പുതിയ കട്ടിള, ജനല്‍ എന്നിവയും അവയുടെ തടി ഉരുപ്പടികള്‍, പഴയ ഫര്‍ണിച്ചര്‍ എന്നിവ ഇവിടെ ഉണ്ടായിരുന്നു. 80 ഓളം പുതിയ കട്ടിള, 217 ജനാലകള്‍, പല വലുപ്പത്തിലുള്ള 119 കതക് എന്നിവ പണി പൂര്‍ത്തിയായത് ഉണ്ടായിരുന്നു. 20 കട്ടിള, 40 ജനാല എന്നിവയ്ക്കുള്ള പുതിയ തടി ഉരുപ്പടിയും സൂക്ഷിച്ചിരുന്നു.

ഇവ കൂടാതെ പല സ്ഥലങ്ങളില്‍നിന്നു കെട്ടിടങ്ങള്‍ പൊളിച്ച് കൊണ്ടുവന്ന പഴയ തടിയുരുപ്പടികളും ഇവിടെ സൂക്ഷിച്ചിരുന്നു. ഇന്നലെ രാത്രി 10.30ന് ആണ് ആദ്യം തീ കണ്ടത്. മേശയുടെ അടിയില്‍ നിന്നു പുകകണ്ട് ജീവനക്കാരും സമീപവാസികളും ചേര്‍ന്ന് വെള്ളം ഒഴിച്ച് അണച്ചു. രാത്രി 12നും ഒരു മണിക്കും ഉടമ അശോക് കുമാര്‍ സ്ഥലത്തെത്തിയ ശേഷം തിരിച്ചുപോയിരുന്നു. പിന്നീട് രണ്ടരയോടെ നാല് വശത്തും ഒരുപോലെ തീ പടര്‍ന്നു. പത്തനംതിട്ട, കോന്നി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിരക്ഷാസേന യൂണിറ്റുകള്‍ എത്തി തീ അണച്ചത്. അഗ്‌നിരക്ഷാ സേനയുടെ ടാങ്കര്‍ ലോറികളിലെ വെള്ളം തീര്‍ന്നപ്പോള്‍ 11 തവണ പുറത്തുപോയി വീണ്ടും വെള്ളം നിറച്ചെത്തി.

തടി മുറിക്കുന്നതിനും ഒരുക്കുന്നതിനും സ്ഥാപിച്ച 4 വലിയ യന്ത്ര യൂണിറ്റുകള്‍, ചെറുതും വലുതുമായ 20 ഹാന്‍ഡ് മെഷീനുകള്‍, പണിയായുധങ്ങള്‍ തുടങ്ങിയവയും കത്തിനശിച്ചു. 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. പോലീസ് കേസെടുത്തു. ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തി. സ്റ്റേഷന്‍ ഓഫിസര്‍ ജോസഫ് ജോസഫ്, അസി. സ്റ്റേഷന്‍ ഓഫിസര്‍ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാസേന അംഗങ്ങള്‍ അഞ്ചര മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെയാണ് തീ അണച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...