ജനറല്‍ ക്ലാസ് പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കും : റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോറോണ വൈറസ് പ്രതിസന്ധി യെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ജനറല്‍ ക്ലാസ് പാസഞ്ചര്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി റെയില്‍വേ അറിയിച്ചു. ദീര്‍ഘദൂര മെയില്‍, എക്‌സ് പ്രസ് ട്രെയിനുകളുടെ ജനറല്‍ കോച്ചാണ് പുനഃസ്ഥാപിക്കുന്നത്. സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ ബുക്ക് ചെയ്യാതെ തന്നെ ഇനി യാത്ര ചെയ്യാന്‍ സാധിക്കും. സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് അടക്കം തീരുമാനം ബാധകമാണെന്നാണ് റെയില്‍വേ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ അറിയിക്കുന്നത്. സെക്കന്‍ഡ് ക്ലാസ് കോച്ചുകളില്‍ റിസര്‍വേഷന്‍ കാലാവധി തീരുന്ന മുറയ്ക്ക് അണ്‍റിസര്‍വ്ഡ് കോച്ച്‌ ആക്കാം എന്നാണ് ഉത്തരവില്‍ പറയുന്നത്. ബുക്കിംഗ് കാലാവധി നോക്കി ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കാന്‍ സോണല്‍ ആസ്ഥാനത്ത് സാധിക്കും.

ഇതുകൂടാതെ, നിലവില്‍ അവധിക്കാല സ്‌പെഷ്യല്‍ ട്രെയിനുകളായി ഓടുന്ന പ്രത്യേക ട്രെയിനുകളുടെ സെക്കന്‍ഡ് ക്ലാസ് അക്കമൊഡേഷന്‍ നയമനുസരിച്ച്‌ മാറ്റിവയ്ക്കുകയും റിസര്‍വ് ചെയ്യുകയും റിസര്‍വ് ചെയ്യാതിരിക്കുകയും ചെയ്യും. സാധാരണ ട്രെയിനുകളില്‍, ജനറല്‍ കോച്ചുകള്‍ റിസര്‍വ് ചെയ്തതോ അണ്‍ റിസര്‍വ് ചെയ്തതോ ആയി നിശ്ചയിക്കുമെന്നും റെയില്‍വേ വക്താവ് പറഞ്ഞു. രോഗം പടരുന്നത് തടയുന്നതിനായി തീവണ്ടികളിലെ തിരക്ക് തടയാന്‍ പകര്‍ച്ചവ്യാധി സമയത്ത് റെയില്‍വേ പൂര്‍ണമായും റിസര്‍വ് ചെയ്ത ‘സ്‌പെഷ്യല്‍ ട്രെയിനുകള്‍’ ആയിരുന്നു ഓടിച്ചിരുന്നത്. കുറഞ്ഞ ദൂരത്തിലുള്ളവരും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുമായ ആളുകള്‍ കൂടുതലായി ഉപയോഗിക്കുന്ന ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ പോലും റിസര്‍വ്ഡ് കോച്ചുകളാക്കിയിരുന്നു.

രോഗ വ്യാപനം കുറഞ്ഞപ്പോള്‍ ഘട്ടം ഘട്ടമായി ചില ട്രെയിനുകളില്‍ റിസര്‍വേഷന്‍ ഇല്ലാത്ത കോച്ചുകള്‍ അനുവദിച്ചിരുന്നു. എന്നാല്‍ രാത്രിയില്‍ ട്രെയിനുകളില്‍ ബുക്ക് ചെയ്യാതെ യാത്ര സാധിച്ചിരുന്നില്ല. ഇത് യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. രണ്ട് വര്‍ഷമായി ടിക്കറ്റ് ബുക്ക് ചെയ്യാതെ ട്രെയിനില്‍ യാത്ര ചെയ്യാനാകില്ല. അധിക നിരക്കും ബുക്കിംഗ് ചാര്‍ജും അടക്കം നല്‍കിയാണ് ആവശ്യക്കാര്‍ യാത്ര ചെയ്യുന്നത്. സ്ഥിരം യാത്രക്കാര്‍ക്ക് സീസണ്‍ ടിക്കറ്റും ലഭ്യമല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കോവിഡ് മൂലം വലിയ നഷ്ടം നേരിടേണ്ടി വന്നതായി ഇന്ത്യന്‍ റെയില്‍വേ പറഞ്ഞിരുന്നു. 2019 – 20 വര്‍ഷത്തെ അപേക്ഷിച്ച്‌ ഇന്ത്യന്‍ റെയില്‍വേയുടെ മൊത്തം ട്രാഫിക് വരുമാനത്തില്‍ 34,145 കോടി രൂപയുടെ കുറവുണ്ടായതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ യാത്രക്കാരുടെ വരുമാനത്തിലും മറ്റ് കോച്ചിംഗ് വരുമാനത്തിലും യഥാക്രമം 35,421 കോടി രൂപയും 2,544 കോടി രൂപയും കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം.

ചരക്ക് ഗതാഗതത്തിലും മറ്റ് വരുമാനത്തിലും ഉണ്ടായ വര്‍ധനവാണ് ഈ കുറവ് ഭാഗികമായി നികത്തിയത്. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ഉദ്യോഗസ്ഥര്‍ക്കും സാധാരണക്കാര്‍ക്കും യാത്ര അനിവാര്യമാവുകയും ജനജീവിതം ഏറെക്കുറേ സാധാരണ നിലയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് റെയില്‍വേയുടെ പുതിയ നീക്കം. പല സംസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും മുഴുവന്‍ സമയം പ്രവര്‍ത്തിക്കാന്‍ പോവുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...