കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ ഇനി യാത്ര ചെയ്യാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ റിസര്‍വേഷന്‍ ടിക്കറ്റില്ലാതെ ഇനി യാത്ര ചെയ്യാം. ഈ മാസം അവസാനത്തോടെ കേരളത്തിലോടുന്ന മുഴുവന്‍ വണ്ടികളിലും ജനറല്‍ കോച്ചില്‍ റിസര്‍വേഷന്‍ നിര്‍ത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ജനശതാബ്ദി, രാജധാനി ട്രെയിനുകളില്‍ മാത്രമാണ് ഇനി പൂര്‍ണ റിസര്‍വേഷന്‍ ഉണ്ടാവുക. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ 74 ട്രെയിനുകളിലാണ് മാറ്റം. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള 192 ട്രെയിനുകളിലും സാധാരണ ടിക്കറ്റെടുത്ത് കയറാം.

മാര്‍ച്ച്‌ 10 മുതല്‍ മേയ് ഒന്നുവരെ ഏഴുഘട്ടമായിട്ടാണ് ജനറല്‍ സിറ്റിങ് കോച്ചുകളിലെ റിസര്‍വേഷന്‍ നീക്കിത്തുടങ്ങിയത്. റിസര്‍വാക്കിയ ജനറല്‍ കോച്ചില്‍ ആളില്ലാത്തതിനാല്‍ 14 തീവണ്ടികളില്‍ ഏപ്രില്‍ ഒന്നിനുതന്നെ റിസര്‍വേഷന്‍ നീക്കിയിരുന്നു. മുഴുവന്‍ ജനറല്‍ കോച്ചുള്ള മംഗളൂരു കൊച്ചുവേളി അന്ത്യോദയ (16355/16356), മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (16610) വരെ നേരത്തെ ജനറല്‍ കോച്ച്‌ പുനഃസ്ഥാപിച്ചു. 70 ശതമാനത്തിലധികം വണ്ടികളില്‍ ഇപ്പോള്‍ സാധാരണ ടിക്കറ്റെടുത്ത് ജനറല്‍ കോച്ചില്‍ കയറാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ : രോഗിയുടെ വീടിന് സമീപത്തെ വവ്വാലുകളുടെ സാമ്പിളുകൾ നെഗറ്റീവായി

0
കോഴിക്കോട്: നിപ രോഗബാധിതന്റെ അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്ന് പിടിച്ച വവ്വാലുകളുടെ...

ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പറയേണ്ടത് ശ്വേതയാണ് എന്ന് ഉഷ ഹസീന; താരസംഘടനയിലെ...

0
കൊച്ചി: 'അമ്മ'യിലെ പ്രശ്‌നങ്ങളില്‍ വീണ്ടും പ്രതികരണവുമായി നടി ഉഷ ഹസീന. ആശാ...

ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി റിപ്പോർട്ട് ചെയ്യാൻ ആരോ​ഗ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ ഒഴിവുകൾ അടിയന്തിരമായി പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യാൻ മന്ത്രി കെ.മുരളീധരന്റെ...

അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ തണ്ണിത്തോട് മേക്കണ്ണത്ത് കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ കരയ്ക്ക്...

0
തണ്ണിത്തോട്: അഞ്ച് മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിന് ഒടുവില്‍ തണ്ണിത്തോട് മേക്കണ്ണത്ത്...