കുഞ്ഞിന്റെ കഴുത്തിൽ കത്തിവെച്ച് വീടിനു മുകളിൽ പിതാവ് ; അഞ്ചര മണിക്കൂർ പരാക്രമം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തില്‍ കത്തിവച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി പിതാവിന്റെ പരാക്രമം. കുഞ്ഞുമായി വീടിനു മുകളില്‍ കയറി അഞ്ചര മണിക്കൂര്‍ തുടര്‍ന്ന ഇയാളെ പിന്നീട് പോലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു. രാവിലെ ഏഴു മുതല്‍ 12.30 വരെയാണ് ഇയാള്‍ നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത്. ഇയാള്‍ക്കു മാനസികാസ്വാസ്ഥ്യമുണ്ടെന്നാണു നിഗമനം.

കോട്ടയ്ക്കല്‍ ചങ്കുവട്ടിയിലാണു സംഭവം. ചങ്കുവട്ടിക്കുണ്ട് സ്വദേശിയായ 31 വയസ്സുകാരനാണ് കുഞ്ഞിന്റെ പിതാവ്. രാവിലെ ഏഴിനാണു കുഞ്ഞുമായി ഇയാള്‍ വീടിനു മുകളില്‍ കയറിയത്. തുടര്‍ന്നാണു കത്തി കഴുത്തില്‍വച്ച്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബന്ധുക്കളും നാട്ടുകാരും അഗ്‌നിശമന സേനയും എത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഏറെ നേരം വഴങ്ങിയില്ല.

പിന്നീടു ഭാര്യാപിതാവ് വീടിനു മുകളിലേക്കു കയറിച്ചെന്ന് അനുരഞ്ജനം നടത്തിയതിന് ശേഷമാണ് കുഞ്ഞിനെ കൈമാറാന്‍ യുവാവ് തയ്യാറായത്. പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് അഗ്‌നിശമന സേനയുടെ സഹായത്തോടെ താഴേക്കിറക്കി. കുട്ടിയും പിതാവും ചങ്കുവട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...