ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക് ; ഏപ്രിൽ 28ന് സൂചനാ പണിമുടക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ സമരത്തിലേക്ക്. വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് എഐടിയുസി മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്തുമെന്ന് സിഐടിയു ആഹ്വാനം ചെയ്തു. എല്ലാ മാസവും അഞ്ചിന് മുന്‍പ് ശമ്ബളം നല്‍കുമെന്ന ധാരണ ലംഘിച്ചതായി സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാര്‍ച്ചിലെ ശമ്ബളം ഇതുവരെ ലഭിച്ചിട്ടില്ല. വിഷു, ഈസ്റ്റര്‍ പോലുള്ള ആഘോഷങ്ങള്‍ വരാനിരിക്കേ, ശമ്ബളം ലഭിക്കാതെ ജീവനക്കാര്‍ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. കെ- സ്വിഫ്റ്റില്‍ എംപാനല്‍ ജീവനക്കാരെ നിയമിക്കുമെന്ന വാഗ്ദാനവും ലംഘിച്ചു. സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്തുമെന്നും ആനത്തലവട്ടം ആനന്ദന്‍ അറിയിച്ചു.

വിഷുവിന് മുന്‍പ് ശമ്പളം ലഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് എഐടിയുസി. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ഡ്യൂട്ടി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ് എഐടിയുസി ആലോചിക്കുന്നത്. ഇതിന് മുന്നോടിയായി ചീഫ് ഓഫീസിന് മുന്നില്‍ എഐടിയുസി അനിശ്ചിതകാല സമരം തുടങ്ങി. അതിനിടെ, സമരം പ്രഖ്യാപിച്ച ജീവനക്കാരുടെ സംഘടനകള്‍ക്കെതിരെ ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തുവന്നു. സമരം ചെയ്താല്‍ പൈസ വരുമോയെന്ന് ആന്റണി രാജു ചോദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...