ലോകോ പൈലറ്റ് ഇറങ്ങിപ്പോയി ; വാളയാറില്‍ ട്രെയിന്‍ രണ്ടര മണിക്കൂര്‍ നിര്‍ത്തിയിട്ടു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ലോകോ പൈലറ്റ് ഇറങ്ങിപ്പോയതിനെ തുടര്‍ന്ന് വാളയാറില്‍ ട്രെയിന്‍ രണ്ടര മണിക്കൂര്‍ നിര്‍ത്തിയിട്ടു. യശ്വന്ത്പുര്‍ -കണ്ണൂര്‍ എക്‌സ്പ്രസാണ് വാളയാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട് ലോകോ പൈലറ്റ് ഇറങ്ങിപ്പോയത്. യാത്രക്കാരുടെ പ്രതിഷേധത്തിനിടെ രണ്ടര മണിക്കൂറിനു ശേഷം മറ്റൊരു ലോകോ പൈലറ്റ് എത്തിയാണ് സര്‍വിസ് പുനരാരംഭിച്ചത്. ശനിയാഴ്ച രാവിലെ ആറിനാണ് സംഭവം.

സ്റ്റോപ്പില്ലാത്ത വാളയാറിലാണ് ലോകോപൈലറ്റ് ട്രെയിന്‍ നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയത്. അമ്പരന്ന യാത്രക്കാര്‍ വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതിനിടെ, ഡ്യൂട്ടി സമയം കഴിഞ്ഞപ്പോള്‍ ലോകോ പൈലറ്റ് ഇറങ്ങിപ്പോയതാണെന്ന പ്രചാരണത്തെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. ഇതിനിടെ ലോകോ പൈലറ്റ് ശാരീരിക അസ്വാസ്ഥ്യം കാരണമാണ് ട്രെയിന്‍ നിര്‍ത്തി പോയതെന്ന വിശദീകരണവുമായി റെയില്‍വേ അധികൃതര്‍ രംഗത്തെത്തി. ഒടുവില്‍ 8.30ഓടെ പുതിയ ലോകോ പൈലറ്റ് എത്തി യാത്ര പുനരാരംഭിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...