നഗര കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയും പച്ചക്കറി തൈ വിതരണവും നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : മണ്ണ് പര്യവേഷണ മണ്ണ് സംരക്ഷണ വകുപ്പും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും തിരുവല്ല നഗരസഭയും സംയുക്തമായി നഗര കര്‍ഷകര്‍ക്കുള്ള പരിശീലന പരിപാടിയും പച്ചക്കറി തൈ വിതരണവും തിരുവല്ല നഗരസഭ മിനി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. തിരുവല്ല നഗരസഭ ചെയര്‍പേഴ്സണ്‍ എസ് ലേഖ ഉദ്ഘാടനം നിര്‍വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കെ.വി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ ജേക്കബ് ജോര്‍ജ്, സുരേഷ് കാവുംഭാഗം, പി. എസ് മനോഹരന്‍, പത്തനംതിട്ട മണ്ണ് പര്യവേഷണ അസിസ്റ്റന്റ് ഡയറക്ടര്‍ വി ജസ്റ്റിന്‍, മണ്ണ് പര്യവേഷണ ഓഫീസര്‍ ബി ജെ സുള്‍ഫി എന്നിവര്‍ പങ്കെടുത്തു.

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരളം (വിഎഫ്പിസികെ) ഡെപ്യൂട്ടി മാനേജര്‍ കൃഷ്ണകുമാര്‍ ‘ഹരിത നഗരിയില്‍ നമുക്ക് ഒരുക്കാം കൃഷിത്തോട്ടം’ വിഷയത്തില്‍ സെമിനാറും പരിശീലനവും നയിച്ചു. പച്ചക്കറി ഉല്‍പാദനത്തിലെ നവീന രീതികള്‍, വിത്ത് തിരഞ്ഞെടുക്കല്‍, വളപ്രയോഗം, കീടരോഗ നിയന്ത്രണം എന്നീ വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് അവബോധം നല്‍കി. പച്ചക്കറി തൈ വിതരണവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...