ആലുവ അമ്യൂസ്മെൻറ് പാർക്ക് കരാർ കൈമാറ്റം ; നഗരസഭക്കെതിരെ അന്വേഷണം നടത്താൻ സർക്കാരിനോട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ശിവരാത്രി അമ്യൂസ്മെൻറ് പാർക്ക് കരാർ കൈമാറ്റം സംബന്ധിച്ച് നഗരസഭക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി . അമ്യൂസ്മെൻറ് പാർക്കും വ്യാപാര മേളയും നടത്താൻ രണ്ടാം കരാറുകാരായ ഫൺ വേൾഡിന് നഗരസഭ നൽകിയ കരാർ കോടതി റദ്ദാക്കി. ടെണ്ടറിൽ ഒന്നാമതായ ഷാ എൻറർടെയ്ൻമെൻറിൻറെ കരാർ റദ്ദാക്കിയ നടപടിയും ഹൈക്കോടതി റദ്ദ് ചെയ്തു. ആലുവ ശിവരാത്രി മഹോത്സവത്തിന് മൂന്നാഴ്ച മാത്രം ബാക്കി നിൽക്കെയാണ് നഗരസഭക്ക് തിരിച്ചടി.ഈ വർഷം ആലുവ ശിവരാത്രി മണപുറത്ത് അമ്യൂസ്മെൻ്റ് പാർക് നടത്താൻ നഗരസഭ നടത്തിയ നടപടിക്രമങ്ങൾ അനേഷിക്കുവാനാണ് ഹൈക്കോടതി സർക്കാരിനോട് ഉത്തരവിട്ടത്.

അമ്യൂസ്മെൻ്റ് പാർക്കിനും വ്യാപാര മേളയും നടത്താൻ നഗരസഭ വിളിച്ച ടെണ്ടറിൽ ഒന്നാമതെത്തിയ ഷാ എൻ്റർടെയ്ൻമെൻ്റസിൻ്റെ ഹർജിയിലാണ് കോടതി ഉത്തരവ്.നഗരസഭ ആദ്യ കരാർ റദ്ദാക്കിയ നടപടിയും, ശേഷം രണ്ടാമത് ബാംഗ്ലൂർ ആസ്ഥാനമായ ഫൺ വേൾഡിന് നൽകിയ കരാറും ഹൈക്കോടതി റദ്ദാക്കി.
നടപടിക്രമങ്ങൾ സുതാര്യമല്ലെന്ന് നിരീക്ഷിച്ച കോടതി അന്വേഷിക്കാൻ സർക്കാരിനോടാവശ്യപ്പെട്ടു.നഗരസഭയുടെ നടപടി ക്രമങ്ങളിൽ അഴിമതിയുടെ ഗന്ധമുണ്ടെന്നും ഇത് ശരിയാണോയെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു. മണപുറത്ത്അമ്യൂസ് മെൻ്റ് പാർക്കും വ്യാപാര മേളയും നടത്താൻ നഗരസഭ ക്ഷണിച്ച ടെണ്ടറിൽ കൊല്ലം ഷാ എൻ്റർടെയ്ൻമെൻ്റസ് ഒരു കോടി പതിനാറു ലക്ഷം (1,1608 174) രൂപക്കാണ് കരാറെടുത്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നികുതി വെട്ടിച്ച് ഓടുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടിയുമായി എംവിഡി ; പിഴയിട്ടത്‌ ഒരു കോടി...

0
കാക്കനാട് : കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന...

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...