സ്‌കൂട്ടര്‍ യാത്രികയെ കാർ ഇടിച്ച സംഭവം ; എസ്.ഐ.യ്ക്ക് സ്ഥലംമാറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്‌കൂട്ടര്‍ യാത്രികയെ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയ സംഭവത്തില്‍ എസ്.ഐ.യ്ക്ക് സ്ഥലംമാറ്റം. പുളിക്കീഴ് പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. സാജന്‍ പീറ്ററിനെയാണ് പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. തിരുവല്ല ഡിവൈ.എസ്.പി. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് നടപടി. സംഭവത്തില്‍ തുടര്‍നടപടികള്‍ക്കായി റിപ്പോര്‍ട്ട് എ.ഡി.ജി.പി.യ്ക്കും കൈമാറിയിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ട് നിരണം ഡെക്ക്ഫാമിന് സമീപത്താണ് സംഭവം. എസ്.ഐ. ഓടിച്ച കാര്‍ സ്‌കൂട്ടര്‍ യാത്രികയെ ഇടിക്കുകയായിരുന്നു. സഹപ്രവര്‍ത്തകന്‍റെ വിരമിക്കല്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് എസ്.ഐ. ഓടിച്ച കാര്‍ അപകടമുണ്ടാക്കിയത്. സംഭവസമയത്ത് എസ്.ഐ. മദ്യലഹരിയിലായിരുന്നുവെന്നും ആക്ഷേപമുണ്ട്. അപകടത്തിന് ശേഷം കാര്‍ നിര്‍ത്താതെ പോയ എസ്.ഐ.യെ പിന്നീട് പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍നിന്നാണ് നാട്ടുകാര്‍ പിടികൂടിയത്. കാറിനെ പിന്തുടര്‍ന്നെത്തിയ നാട്ടുകാര്‍ പെണ്‍സുഹൃത്തിന്‍റെ വീട്ടില്‍നിന്ന് എസ്.ഐ.യെ കൈയോടെ പിടികൂടി പുളിക്കീഴ് പോലീസിന് കൈമാറുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് 280 രൂപ...

ഗൾഫ് സംഘർഷം : വിമാനസർവീസ് റദ്ദാക്കൽ തുടരുന്നു ; യുഎഇയിൽ നിന്നുള്ള സർവീസുകളിലും മാറ്റം

0
അബുദാബി/ കരിപ്പൂർ : മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾ‌ വൈകുന്നതും...

എസ്എഫ്ഐ സമരം അനാവശ്യമെന്ന് മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: എസ്എഫ്ഐ സമരത്തിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്...

പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംഎൽഎ

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷവിമർശനവുമായി...