പന്തളത്ത് നടപ്പാതയില്‍ ട്രാന്‍സ്ഫോര്‍മര്‍ ; മാറ്റി സ്ഥാപിക്കണമെന്ന് നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : കാല്‍ നടയാത്രക്കാര്‍ മാറി നടക്കട്ടെ, ട്രാന്‍സ്ഫോര്‍മര്‍ നടപ്പാതയില്‍ തന്നെ നില നിര്‍ത്തും എന്ന വാശിയിലാണ് പന്തളത്തെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍. പന്തളത്ത് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്ന സി.എം ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ ആണ് നടപ്പാതയില്‍ കെ.എസ്.ഇ.ബി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനു ചുറ്റും സുരക്ഷാ വേലിയും വേലിയുടെ അടുത്ത് അനധികൃതമായി പാര്‍ക്ക് ചെയ്ത വാഹനത്തില്‍ കച്ചവടവും ഒക്കെ ആയപ്പോള്‍ കാല്‍നട യാത്രക്കാര്‍ വഴി മാറി നടക്കേണ്ട സ്ഥിതിയായി.

പന്തളത്ത് ഈ ഭാഗത്ത് മാത്രം നിരവധി വാഹനാപകടങ്ങള്‍ നടന്നിട്ടുണ്ട്. സി.എം ഹോസ്പിറ്റലില്‍ എത്തുന്ന രോഗികളും വിദ്യാര്‍ഥികളും ഉള്‍പ്പെടെ സഞ്ചരിക്കുന്ന വഴിയിലാണ് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരിക്കുന്നത്. വിഷയത്തില്‍ കെ.എസ്.റ്റി.പി അധികൃതരും ഇടപെടുന്നില്ല. സുരക്ഷാ വേലി ഉണ്ടെങ്കിലും ഇത്തരത്തില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറില്‍ നിന്നും ജനങ്ങള്‍ക്ക് ഷോക്കേല്‍ക്കുവാനുള്ള സാധ്യതയും കൂടുതലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരിച്ചടികളിൽ നിന്ന് പാഠമുൾക്കൊള്ളുമോ ; ആദ്യ വിശാല സംസ്ഥാന കമ്മിറ്റിയിൽ കണ്ണുനട്ട് സിപിഎം

0
കോഴിക്കോട്: ചരിത്രത്തിലാദ്യമായി സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ചേരുമ്പോൾ എന്തൊക്കെ...

വനിതാ ഏഷ്യാകപ്പ് ടി20 ; ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

0
ദുബായ് : വനിതാ ഏഷ്യാകപ്പ് ട്വന്റി20യിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ....

ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല ആക്രമിച്ച് ഇസ്രയേൽ ; മിസൈലുകളും റോക്കറ്റുകളും തകർത്തു

0
ബെയ്റൂട്ട് : തെക്കൻ ലബനനിലെ അതീവ തന്ത്രപ്രധാനമായ അലി അൽ-താഹിർ മലനിരകൾക്ക്...

മെസ്സിയുടെ പേരിലെ തട്ടിപ്പ് : വായ്പയ്ക്കായി ഈട് നൽകിയ ഭൂമിയുടെ മൂല്യം ഒരുവർഷത്തിനിടെ കൂടിയത്...

0
കാഞ്ഞങ്ങാട് : അർജന്റീന ഫുടബോൾതാരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് 126...