കല്ലൂപ്പാറ വിത്തു വേലി ചന്ത സ്വാഗത സംഘം രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ: കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ (കപ്പ), ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ 31ന് കറുത്തവടശ്ശേരിക്കടവ് പാലത്തിന് സമീപം പച്ചത്തുരുത്തിൽ സംഘടിപ്പിക്കുന്ന വിത്തു വേലി ചന്തയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജ്ഞാനമണി മോഹൻ അദ്ധ്യക്ഷയും കപ്പ സെക്രട്ടറി ലെജു ഏബ്രഹാം കൺവീനറുമായി 101 അംഗ സ്വാഗതസംഘം കമ്മിറ്റിയാണ് രൂപീകരിച്ചത്.

മഠത്തുംഭാഗം ജനത പബ്ലിക് ലൈബ്രറി ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ഡോ. ബിജു ടി. ജോർജ് ഉദ്ഘാടനം ചെയ്തു. കപ്പ പ്രസിഡൻ്റ് സി. കെ മത്തായി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജ്ഞാനമണി മോഹൻ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി മാത്യു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അജിത വിൽക്കി, അംഗങ്ങളായ റെജി ചാക്കോ, കെ.ബി രാമചന്ദ്രൻ, ടി.ടി.മനു, സൂസൻ തോമസ്, അനിൽ കുമാർ പിച്ചകപള്ളി, ഫാ. ജെയിംസ് കുറ്റിക്കണ്ടത്തിൽ, ബിജോയ് പുത്തോട്ടിൽ, സതീഷ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.
കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും തനത് വിളകൾ സംരക്ഷിച്ച് അവയുടെ നടീൽ വസ്തുക്കൾ കർഷകരിൽ എത്തിക്കുകയുമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ഇടനിലക്കാരില്ലാതെ ഉൽപന്നങ്ങൾ നേരിട്ട് വിൽപ്പന നടത്താൻ കർഷകർക്ക് സാധ്യമാകുന്നതിലൂടെ ന്യായ വില ഉറപ്പു വരുത്താനുമാകുന്നു. വിവിധ ഇനം കിഴങ്ങുവിളകൾ, നാടൻ-സങ്കരയിനം പച്ചക്കറികളുടെയും ഫലവൃക്ഷങ്ങൾ ഉൾപ്പെടെ അപൂർവ വൃക്ഷങ്ങളുടെയും വിത്തുകളും തൈകളും കാർഷിക ഉപകരണങ്ങൾ, നാടൻ വിഭവങ്ങൾ, അച്ചാറുകൾ, ജൈവരീതിയിൽ കൃഷിചെയ്ത നാടൻ നെല്ലിനങ്ങളുടെ തവിടു കലർന്ന അരി, വളർത്തു പക്ഷികൾ തുടങ്ങിയവയാണ് പ്രധാനമായും ചന്തയിൽ വിൽപനയ്‌ക്കെത്തുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

60 ദിവസത്തെ ഗ്രേസ് പീരീഡ് നിർത്തലാക്കാൻ യുഎസ് ; എച്ച്1 ബി വീസക്കാർക്ക് വീണ്ടും...

0
വാഷിങ്ടൺ : എച്ച്1 ബി ഉൾപ്പെടെയുള്ള തൊഴിൽ വീസകൾക്കു നൽകി വരുന്ന...

നേതൃത്വത്തിന്റെ നിർണായക ഇടപെടൽ ; സമസ്ത ലീഗ് അനുകൂലവിഭാഗത്തിന്റെ വഖഫ് വിശദീകരണസമ്മേളനം മാറ്റി

0
മലപ്പുറം : വഖഫ്‌ ബോർഡ് വിഷയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽ...

വടുതലയിൽ അടച്ചിട്ടിരുന്ന വീട്ടിൽ കവർച്ച : 27 പവൻ സ്വർണവും പണവും നഷ്ടപ്പെട്ടു

0
കൊച്ചി: വടുതലയിൽ ദിവസങ്ങളായി അടച്ചിട്ടിരുന്ന വീട്ടിൽ മോഷണം. 27 പവൻ സ്വർണാഭരണങ്ങളും...

വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം ; മുഴുവൻ പാതകളും വൈദ്യുതീകരിച്ചു

0
ചെന്നൈ : വൈദ്യുതീകരണത്തിൽ ദക്ഷിണ റെയിൽവേക്ക് 100 ശതമാനം നേട്ടം. മുഴുവൻ...