‘ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ല’ ; നിലപാട് കടുപ്പിച്ച് സിഐടിയു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് സിഐടിയു. ഗതാഗത മന്ത്രി പച്ച കള്ളം പറയുകയാണെന്നും ഡ്രൈവിംഗ് പരിഷ്ക്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പുറത്തിറങ്ങില്ലെന്ന് സിഐടിയു നേതൃത്വം പ്രതികരിച്ചു. മറ്റ് മന്ത്രിസഭയിരുന്ന എക്സ്പീരിയൻസ് വച്ച് എൽഡിഎഫ് സർക്കാരിൽ ഭരിക്കാൻ വന്നാൽ തിരുത്താൻ സിഐടിവുനറിയാമെന്ന് ഡ്രൈവിംഗ് സ്കൂള്‍ യൂണിയൻ സംസ്ഥാന പ്രസിഡൻറും സിപിഎം നേതാവുമായ കെ കെ ദിവാകരൻ പറഞ്ഞു. സിഐടിയു അംഗീകരിച്ച ശേഷമാണ് പുതിയ സർക്കുലറെന്ന് മന്ത്രി പറയുന്നത് കള്ളമാണെന്നും ടെസ്റ്റിന് ഇൻസ്ട്രക്ടർ വേണമെന്ന കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സിഐടിയു ജനറൽ സെക്രട്ടറി അനിൽകുമാറും വ്യക്തമാക്കി.

ഡ്രൈവിംഗ് പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ തുടങ്ങിയ അനിശ്ചിതകാല സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡ്രൈവിംഗ് സ്കൂള്‍ യൂണിയൻ സംസ്ഥാന പ്രസിഡൻറും സിപിഎം നേതാവുമായ കെ കെ ദിവാകരൻ. ടെസ്റ്റ് നടത്താൻ ഇൻസ്ട്രക്ടർമാരെ നിർബന്ധമാക്കികൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്നാണ് സിഐടിയു ആവശ്യപ്പെടുന്നത്. രണ്ടര ലക്ഷം പേരാണ് ടെസ്റ്റിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്. വൻകിട മുതലാളിമാർക്ക് വേണ്ടിയാണ് മന്ത്രി പ്രവർത്തിക്കുന്നതെന്നും സ്വയം തൊഴിൽ കണ്ടെത്തിയവരെ പട്ടിണിക്കിട്ടുകയാണ് എല്‍ഡിഎഫ് സർക്കാരെന്നും സിഐടിയു നേതൃത്വം കുറ്റപ്പെടുത്തി. ഗണേഷ് മറ്റ് ചില മന്ത്രിസഭയിലും അംഗമായിട്ടുണ്ടാകാം. ആ എക്സ്പീരിയൻസ് വച്ച് എല്‍ഡിഎഫ് സർക്കാരിൽ ഭരിക്കണ്ട. അത് തിരുത്താൻ സിഐടിയു അറിയാമെന്നാണ് കെ കെ ദിവാകരൻ സമര വേദിയില്‍ പറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...