കാറിനുള്ളില്‍ കുടുങ്ങിയ സഹോദരങ്ങളായ നാലു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

അഹമ്മദാബാദ്: കാറിനുള്ളില്‍ കുടുങ്ങിയ സഹോദരങ്ങളായ നാലു കുട്ടികള്‍ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ രന്ധിയ ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളികളുടെ നാലു കുട്ടികളാണ് മരിച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. സുനിത (7), സാവിത്രി (4), കാര്‍ത്തിക് (2), വിഷ്ണു (5) എന്നീ കുട്ടികളാണ് മരിച്ചത്. കുട്ടികള്‍ കളിക്കാനായി ഭൂവുടമയുടെ കാറില്‍ കയറിയപ്പോള്‍ അബദ്ധത്തില്‍ പൂട്ടുവീഴുകയായിരുന്നു. മധ്യപ്രദേശിലെ ധര്‍ ജില്ലയില്‍ നിന്നുള്ള സോബിയ ഭായ് മച്ചാറും ഭാര്യയും ഏഴു മക്കളും ജോലിക്കായിട്ടാണ് രന്ധിയയില്‍ താമസിച്ചിരുന്നത്. രാവിലെ ഭൂവുടമ ഭരത് മന്ദാനിക്കൊപ്പം ദമ്പതികള്‍ പണിക്കായി കൃഷിസ്ഥലത്തേക്ക് പോയി. ഈ സമയത്താണ് കാര്‍ തുറന്ന് കളിക്കാനായി കുട്ടികള്‍ അകത്തുകയറിയത്. കാര്‍ ലോക്കായതോടെ ഇവര്‍ ഉള്ളില്‍ കുടുങ്ങുകയായിരുന്നു. വൈകീട്ട് ദമ്പതികള്‍ ജോലി കഴിഞ്ഞ് മടങ്ങിവന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹം കാറിനുള്ളില്‍ കണ്ടത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...

കയ്പമംഗലം അപകടം : വിദ്യാർഥികൾ ലഹരി ഉപയോഗിച്ചിരുന്നു ; ഫൊറൻസിക് പരിശോധനാഫലം

0
തൃശൂർ : ദേശീയപാത 66 ൽ കയ്പമംഗലം പനമ്പിക്കുന്നിലുണ്ടായ വാഹനാപകടത്തിൽ തമിഴ്നാട്...

കയ്പമംഗലം അപകടം : ദേശീയപാത 66ൽ ചൊവ്വാഴ്ച സംയുക്ത പരിശോധന നടത്തും

0
തൃശൂർ : കയ്പമംഗലം അപകടത്തിന് പിന്നാലെ ദേശീയപാത 66ൽ നാളെ പോലീസ്,...