തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പ് ; നഷ്ടമായ 32 കോടി തിരിച്ചു പിടിക്കാൻ നടപടികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വം നൽകുന്ന തിരുവിതാംകൂർ സഹകരണ സംഘം തട്ടിപ്പിൽ നഷ്ടമായ 32 കോടി രൂപ തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് നടപടികൾ തുടങ്ങി. നിക്ഷേപകരുടെ പരാതിയിൽ സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കി ഫോർട്ട് പൊലീസ് കേസെടുത്തിരുന്നു. 85 പേരാണ് ഫോർട്ട് പൊലീസിൽ പരാതി നൽകിയത്. മുൻ ഭരണസമിതിയിലെ 11 പേർക്കെതിരെയാണ് കേസ്.സംഘത്തിന്റെ സാമ്പത്തിക നഷ്ടം ബന്ധപ്പെട്ട കാലയളവിലെ ഭരണസമിതി അംഗങ്ങളിൽ നിന്ന് പലിശ സഹിതം ഈടാക്കും. കുറ്റക്കാരെന്ന് കണ്ടെത്തുന്ന അം​ഗങ്ങളിൽ നിന്ന് എത്ര രൂപ വീതം ഈടാക്കണമെന്ന് സഹകരണ വകുപ്പ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തിട്ടപ്പെടുത്തും. സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി.

ഭരണസമിതി അം​ഗങ്ങൾക്ക് ഉടൻ നോട്ടീസയയ്ക്കും. തുക തിരിച്ചടയ്‌ക്കാത്തവരുടെ സ്വത്തുക്കളുൾപ്പെടെ കണ്ടുകെട്ടും.സംഘത്തിൽ ലക്ഷങ്ങൾ വായ്പയായി വിതരണം ചെയ്തത് മതിയായ ജാമ്യ വ്യവസ്ഥകൾ പാലിക്കാതെയാണെന്നും പലവിധ കാരണങ്ങളാൽ സംഘത്തിന് 32 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചെന്നുമാണ് കഴിഞ്ഞവർഷത്തെ സഹകരണവകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. ബി.ജെ.പി നേതാക്കളെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്ന് നിക്ഷേപകരിൽ പലരും പറയുന്നു. മുതിർന്ന ബി.ജെ.പി നേതാവും മുൻ വക്താവുമായ എം.എസ്‌. കുമാറാണ് സംഘത്തിന്റെ മുൻ പ്രസിഡന്റ്. 2004ലാണ് സംഘം പ്രവർത്തനമാരംഭിച്ചത്. മണക്കാട്, ശാസ്തമംഗലം, കണ്ണമ്മൂല എന്നിവിടങ്ങളിൽ ശാഖകളുണ്ട്. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ് സൊസൈറ്റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...

വിവാഹമോചന കേസ് : ഭാര്യയെയും മക്കളെയും ആക്രമിച്ച പ്രതി അറസ്റ്റിൽ

0
കീഴ്വായ്പൂർ : ഭാര്യയെയും മക്കളെയും നടുറോഡിൽ തടഞ്ഞുനിർത്തി ആക്രമിച്ച കേസിൽ പ്രതി...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...