മണ്ഡലകാലം നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞത് എല്ലാവരുടെയും പിന്തുണ ലഭിച്ചതുകൊണ്ട് ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡലകാലം നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞത് എല്ലാവരുടെയും പിന്തുണ ലഭിച്ചതിനാലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. 32,49,756 ഭക്തർ മണ്ഡലകാലത്ത് എത്തി. ഇത് കഴിഞ്ഞ വർഷം 28, 42, 447 ആയിരുന്നു. കഴിഞ്ഞ വർഷത്തെക്കാൾ 4,07,309 ഭക്തർ കൂടുതൽ ഇക്കൊല്ലം എത്തി. 297,06,67,679 കോടി ആകെ വരുമാനം. കഴിഞ്ഞ വർഷം 214,82,87,898 കോടി ആയിരുന്നു ആകെ വരുമാനം. 82, 23, 79 781 കോടിയുടെ അധിക വരുമാനം ഉണ്ടായി. 101, 95, 71 4 10 കോടി രൂപ അരവണ വിതരണത്തിലൂടെ ലഭിച്ചു. 124, 02,30, 950 കോടി രൂപയാണ് കഴിഞ്ഞ വർഷം ലഭിച്ചത്. 22,06, 59 540 കോടി രൂപ അധികമായി ലഭിച്ചു. 80, 25,74,567 – ഇത്തവണ കാണിക്കയായി ലഭിച്ചു.

കഴിഞ്ഞ തവണ കാണിക്ക 66, 97 , 28562 രൂപയായിരുന്നു.13 കോടിയുടെ അധിക വരുമാനം കാണിക്കയിൽ ലഭിച്ചു. കാലാനുസൃതമായ മാറ്റം എല്ലാ മേഖലയിലും ലഭിക്കണം. ക്ഷേത്രത്തിലെ വസ്ത്ര ധാരണം സംബന്ധിച്ച് ആരോഗ്യകരമായ ചർച്ച നടക്കട്ടെ. എല്ലാവരുമായി ചർച്ച നടത്തണമെന്നും പി എസ് പ്രശാന്ത് അറിയിച്ചു. പല ക്ഷേത്രങ്ങളിൽ പല ആചാരണങ്ങളാണ്. അവയനുസരിച്ചാണ് അവർ മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തിൽ എല്ലാ ദേവസ്വങ്ങളുമായി ചേർന്ന് ഒരു അഭിപ്രായ സ്വരൂപീകരണം തേടാമെന്നും തങ്ങളോട് ചോദിച്ചാൽ തീർച്ചയായും അഭിപ്രായം പറയുമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമം പരിഹരിക്കും ; ഹെപ്പറ്റൈറ്റിസ് വാക്സിനേഷൻ വ്യാപകമാക്കും : മന്ത്രി കെ...

0
തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ...

​”വിദ്യാർത്ഥികളെ വേട്ടയാടുന്നത് സർക്കാർ അവസാനിപ്പിക്കണം”; ശക്തമായ പ്രതിഷേധവുമായി അഭിജിത്ത് ദീപ്കെ.

0
ദില്ലി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ പങ്കെടുത്തതിൻ്റെ പേരിൽ...

യാത്രക്കാരുടെ ഇടയിലേക്ക് പാഞ്ഞുകയറി കെഎസ്ആർടിസി ബസ്; കാട്ടാക്കട ഡിപ്പോയിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

0
കാട്ടാക്കട: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ രാത്രി നിയന്ത്രണം തെറ്റിയെത്തിയ ബസ് യാത്രക്കാർ...

സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ വൻ മാറ്റങ്ങൾക്ക് ഒരുങ്ങി തമിഴ്‌നാട് ; കുട്ടികൾക്ക് ഇനി ചിക്കൻ...

0
ചെന്നൈ: പൊതുവിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ആലോചിക്കുന്നു. ഉച്ചയ്ക്ക്...