കേരളത്തില്‍ നിന്ന് ട്രെയിനില്‍ വരുന്നവര്‍ക്ക് ആര്‍ടി പിസിആര്‍ നിര്‍ബന്ധം ; മഹാരാഷ്ട്ര

For full experience, Download our mobile application:
Get it on Google Play

മുംബൈ: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് ട്രെയിനിൽ എത്തുന്നവര്‍ക്ക് മഹാരാഷ്ട്ര ആര്‍ടി പിസിആര്‍ പരിശോധന നിര്‍ബന്ധമാക്കി. ഈ സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ പതിനഞ്ചു ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ കഴിയണമെന്നും മഹാരാഷ്ട്രാ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കോവിഡ് രൂക്ഷമായ കേരളം, ഗോവ, ഡല്‍ഹി, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം വരുന്നവര്‍ യാത്ര തുടങ്ങും മുമ്പ് കോവിഡ് പരിശോധന നടത്തണം. ആര്‍ടി പിസിആര്‍ പരിശോധനയില്‍ നെഗറ്റിവ് ആണെങ്കില്‍ മാത്രമേ യാത്രയ്ക്ക് അനുമതിയുള്ളൂ. മഹാരാഷ്ട്രയില്‍ എത്തിയാല്‍ പതിനഞ്ചു ദിവസം ഹോം ക്വാറന്റൈനില്‍ കഴിയണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു.

റിസര്‍വേഷന്‍ ഇല്ലാതെ ഈ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മഹാരാഷ്ട്രയിലേക്ക് യാത്രാനുമതി നല്‍കില്ല. ഉത്തരവ് ലംഘിക്കുന്നവര്‍ക്ക് ആയിരം രൂപ പിഴ ചുമത്തും. യാത്രക്കാരുടെ വിവരങ്ങള്‍ റെയില്‍വേ മുന്‍കൂര്‍ സംസ്ഥാന ദുരന്ത നിവാരണ അധികൃതരെ അറിയിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

സവാള വില കുത്തനെ ഉയർന്നതോടെ കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിൽ നിന്നുള്ള വിതരണം വേഗത്തിലാക്കാൻ...

0
ന്യൂഡൽഹി: ചില്ലറ വിപണിയിൽ സവാള (ഉള്ളി) വില കുത്തനെ ഉയർന്നതോടെ കേന്ദ്ര...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...