ട്രോളിങ് നിരോധനം : സുരക്ഷ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: 52 ദിവസത്തെ ട്രോളിങ് നിരോധനകാലത്ത് എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ തീരദേശ ജില്ലയിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ മെയ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

നിരോധന സമയത്ത് കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ പെട്രോളിങ്ങിനുമായി ഒമ്പത് തീരദേശ ജില്ലകളിലായി 20 സ്വകാര്യ ബോട്ടുകളും അഞ്ച് ഫൈബര്‍ ബോട്ടുകളും വാടകയ്ക്ക് എടുക്കുകയും ആവശ്യമായ സംവിധാനങ്ങളെല്ലാം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്. വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ എന്നീ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് മൂന്ന് മറൈന്‍ ആംബുലന്‍സുകളുമുണ്ട്. കൂടാതെ അധിക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ട്രോളിങ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന യന്ത്രവല്‍കൃത മത്സ്യബന്ധനയാനങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും തൊഴിലാളികള്‍ക്കും പീലിങ് തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക് ചെയ്തി സ്കൂട്ടറിൽ നിന്നും ഹെൽമെറ്റ് മോഷണം

0
തിരുവല്ല : പത്തനംതിട്ട തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് പാർക്ക്...

യുദ്ധത്തിന് താൽപ്പര്യമില്ല, എന്നാൽ ആക്രമണമുണ്ടായാൽ വെറുതെയിരിക്കില്ല; ശക്തമായ മുന്നറിയിപ്പുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ

0
ബിഷ്കെക്ക്: ഇറാൻ യുദ്ധമാഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. ആക്രമിച്ചാൽ...

തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി

0
കൊച്ചി: തൃക്കാക്കരയിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയി....

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

0
കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ...