Wednesday, April 24, 2024 11:10 am

പത്തനംതിട്ട ട്രഷറി തട്ടിപ്പ് ; പ്രതിയെ ക്രൈബ്രാഞ്ച് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ട്രഷറി തട്ടിപ്പ് കേസിലെ പ്രതി അറസ്റ്റില്‍. ജില്ലാ ട്രഷറി, പെരുനാട് സബ് ട്രഷറി എന്നിവിടങ്ങളിലായി നടന്ന തട്ടിപ്പ് കേസിലെ മുഖ്യപ്രതി കസ്റ്റഡിയില്‍. പെരുനാട് സബ് ട്രഷറി സീനിയര്‍ ട്രഷറര്‍ ആയിരുന്ന സി.ടി.ഷഹറീനെയാണു ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. എന്‍ജിഒ യൂണിയന്‍ നേതാവ് ഉള്‍പ്പെട്ട കേസില്‍ മൂന്ന് മാസത്തിന് ശേഷമാണ് നടപടി ഉണ്ടാകുന്നത്. പെരുനാട് സബ് ട്രഷറിയില്‍ നടന്ന 40,000 രൂപയുടെ ക്രമക്കേടിന്റെ അന്വേഷണത്തിനിടെയാണ് ജില്ലാ ട്രഷറിയിലെ 8.13 ലക്ഷം രൂപയുടെ തട്ടിപ്പ് പുറത്തായത്. ഓമല്ലൂര്‍ സ്വദേശി പരേതയായ റിട്ട. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ അംബുജാക്ഷിയുടെ മകന്റെ പേരില്‍ വ്യാജ അവകാശ രേഖയുണ്ടാക്കി സേവിങ്‌സ് അക്കൗണ്ട് തുടങ്ങിയാണ് തട്ടിപ്പ് നടത്തിയത്.

അംബുജാക്ഷിക്ക് ജില്ലാ ട്രഷറിയിലുണ്ടായിരുന്ന നാല് സ്ഥിരം നിക്ഷേപങ്ങളില്‍ ഒന്ന് കാലാവധി പൂര്‍ത്തിയാകും മുമ്പ് അവസാനിപ്പിച്ച്  ഈ പണം അനധികൃതമായി തുടങ്ങിയ സേവിങ്‌സ് അക്കൗണ്ടിലേക്ക് മാറ്റി. കൂടാതെ മറ്റ് മൂന്ന് സ്ഥിരം നിക്ഷേപങ്ങളുടെ പലിശയും ഈ സേവിങ്‌സ് അക്കൗണ്ടില്‍ വരവു ചെയ്തു. ഈ തുക പല തവണകളായിട്ടാണ് പിന്‍വലിച്ചത്. എരുമേലി , മല്ലപ്പള്ളി, പെരുനാട് എന്നീ സബ് ട്രഷറികളില്‍ നിന്നാണ് ചെക്ക് മാറ്റിയത്.

സംഭവത്തില്‍ കോന്നി സബ് ട്രഷറി ഓഫിസര്‍ രഞ്ജി കെ.ജോണ്‍, ജില്ലാ ട്രഷറി ജൂനിയര്‍ സൂപ്രണ്ട് കെ.ജി.ദേവരാജന്‍, ജൂനിയര്‍ അക്കൗണ്ടന്റ് ആരോമല്‍ അശോകന്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ട്രഷറി ആസ്ഥാന കാര്യാലയ ഡപ്യൂട്ടി ഡയറക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് നടന്നതായി മനസ്സിലായത്. പത്തനംതിട്ട, പെരുനാട് എന്നീ സ്റ്റേഷനുകളിലാണ് ഇതുസംബന്ധിച്ച് കേസ് എടുത്തത്. എന്‍ജിഒ യൂണിയന്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട കേസ് രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്ന് പോലീസ് അട്ടിമറിച്ചതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരുവന്നൂര്‍ കേസ് ; എംഎം വര്‍ഗീസ് ഇഡിക്ക് മുന്നിൽ ഇന്നും ഹാജരാകില്ല

0
തൃശ്ശൂര്‍: കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എംഎം...

മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന സി.പി.എമ്മാണ് പ്രശ്നങ്ങൾക്ക് പിന്നില്‍ – എം.കെ മുനീർ

0
കോഴിക്കോട് : സമസ്ത - ലീഗ് പ്രശ്നത്തിൽ പ്രതികരണവുമായി മുസ്‍ലിം ലീഗ്...

വയോധികയുടെ സ്വർണ്ണ മാല പൊട്ടിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

0
എറണാകുളം: പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ...

‘നിരുപാധികം മാപ്പ്’ ; മാപ്പുപറഞ്ഞുകൊണ്ട് വീണ്ടും പതഞ്ജലിയുടെ പത്രപ്പരസ്യം

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ അതൃപ്തിക്കുപിന്നാലെ മാപ്പുപറഞ്ഞ് വീണ്ടും...