വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ് ; പ്രതി ബിജുലാല്‍ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വഞ്ചിയൂര്‍ ട്രഷറി തട്ടിപ്പ് കേസ് പ്രതി ബിജു ലാലിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വഞ്ചിയൂര്‍ ട്രഷറി, വിവിധ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ ബിജുലാലിനെ കൊണ്ട് തെളിവെടുപ്പ് നടത്തും. ബിജുലാല്‍ നേരത്തെ ജോലി ചെയ്തിട്ടുള്ള  കോട്ടയം, വയനാട് ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതുകൂടാതെ കേസിലെ രണ്ടാം പ്രതിയായ ബിജുവിന്റെ  ഭാര്യയുടെ പങ്കിനെക്കുറിച്ച്‌ വ്യക്തമാകണമെങ്കില്‍ ബിജു ലാലിനെ കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രത്യേക സംഘം പറഞ്ഞു.

വഞ്ചിയൂര്‍ ട്രഷറിയില്‍ നിന്നും 2,73,99,000 ബിജു ലാല്‍ തട്ടിയെടുത്തെന്നാണ് പോലീസ് കേസ്. തുടരന്വേഷണത്തില്‍ ട്രഷറിയില്‍ നിന്നും നഷ്ടപ്പെട്ടിരിക്കുന്നത് 73 ലക്ഷമാണെന്ന് കണ്ടെത്തി. ബാക്കി പണം ബിജു ലാലിന്റെയും കേസിലെ രണ്ടാം പ്രതിയായ സിമിയുടെയും അക്കൗണ്ടുകളിലുണ്ടെന്നും കണ്ടെത്തി. മാത്രമല്ല ട്രഷറിയില്‍ മൂന്നു മാസം മുമ്പ്  നടന്ന മോഷണം നടത്തിയത് ബിജുലാല്‍ ആണെന്നറിഞ്ഞിട്ടും നടപടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥ വീഴ്ച സംഭവിച്ചതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അഴിമതിനിരോധ നിയമപ്രകാരം ട്രഷറിയിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദമായ അന്വേഷണം വേണമെന്ന നിഗമനത്തിലാണ് ജില്ലാ ക്രൈം ബ്രാഞ്ച് എത്തി ചേര്‍ന്നിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...