ആരോഗ്യമന്ത്രിയുടെ നാട്ടിലെ ജില്ലാ ആശുപത്രിയില്‍ ടോർച്ചും മൊബൈൽ ഫ്ലാഷും ഉപയോഗിച്ച് ചികിത്സ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : ആരോഗ്യമന്ത്രിയുടെ നാട്ടിലെ ജില്ലാ ആശുപത്രിയില്‍ ടോർച്ചും മൊബൈൽ ഫ്ലാഷും ഉപയോഗിച്ച് ചികിത്സ. കോഴഞ്ചേരിയിലെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് സംഭവം. വൈദ്യുതി തടസ്സപ്പെട്ടാല്‍ ടോർച്ചും മൊബൈൽ ഫ്ലാഷും ഉപയോഗിച്ച് ചികിത്സ നടത്തേണ്ട ഗതികേടിലാണ് ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍. ഇന്നലെ ഉച്ചക്ക് ഒന്നരക്ക് രണ്ടു മണിക്കൂറോളം ഇവിടെ വൈദ്യുതി തടസ്സപ്പെട്ടുവെന്നും ഈ സമയത്ത് ടോർച്ചും മൊബൈൽ ഫ്ലാഷും ഉപയോഗിച്ചാണ് ചികിത്സ നടത്തിയതെന്നും യുവമോർച്ച ഭാരവാഹികള്‍ പറഞ്ഞു.

കൈക്ക് പരിക്കുപറ്റിയ യുവമോര്‍ച്ച പ്രവര്‍ത്തകനെയുംകൊണ്ട് ഇന്നലെ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുമുള്ള ഗുരുതരമായ അനാസ്ഥ നേരില്‍ കാണാന്‍ ഇടയായതെന്ന് യുവമോര്‍ച്ച തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുനില്‍ രാജ്, അയിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി അഖില്‍ പ്രസാദ് എന്നിവര്‍ പറഞ്ഞു. ആശുപത്രി മുഴുവൻ ഇരുട്ടിലായിരുന്നെന്നും എക്സ് റെ പരിശോധന പോലും നടത്തിയത് മൊബൈൽ ഫ്ലാഷ് ലൈറ്റിന്റെ വെട്ടത്തില്‍ ആയിരുന്നെന്നും ഇവര്‍ ആരോപിച്ചു. ജില്ലാ ആശുപത്രിയില്‍ മോർച്ചറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വൈദ്യുതി തടസ്സം ഇവയുടെയൊക്കെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുമെന്നിരിക്കെയാണ് ആരോഗ്യ വകുപ്പിന്റെ ഈ കടുത്ത അനാസ്ഥ. കേരളത്തിലെ ആരോഗ്യമേഘല നമ്പർ വൺ എന്ന് അവകാശപ്പെടുന്ന ആരോഗ്യ മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ ആശുപത്രി എന്നതാണ് ഏറ്റവും രസകരം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...