മു​ക്കം ഗ​വ.ആ​ശു​പ​ത്രി​വ​ള​പ്പി​ല്‍​നി​ന്നും സ്വ​കാ​ര്യ​വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ചു​മാ​റ്റി

For full experience, Download our mobile application:
Get it on Google Play

മു​ക്കം : മു​ക്കം ഗ​വ. ആ​ശു​പ​ത്രി​വ​ള​പ്പി​ല്‍​നി​ന്നും സ്വ​കാ​ര്യ​വ്യ​ക്തി അ​ന​ധി​കൃ​ത​മാ​യി മ​രം മു​റി​ച്ചു​മാ​റ്റി.നൂ​റ്റാ​ണ്ടി​ന​ടു​ത്ത് പ്രാ​യ​മു​ള്ള ആ​വ​ല്‍ (ഞെ​ട്ടാ​വ​ല്‍) എ​ന്ന കൂ​റ്റ​ന്‍ ഔ​ഷ​ധ​വൃ​ക്ഷ​മാ​ണ് മു​റി​ച്ചു​ക​ട​ത്തി​യ​ത്.നേ​ര​ത്തേ ഇ​തി​ന് നീ​ക്കം ന​ട​ന്നി​രു​ന്നു​വെ​ങ്കി​ലും ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച്‌ മ​രം മു​റി​ക്ക​രു​തെ​ന്ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. ആ​ശു​പ​ത്രി വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​നം​വ​കു​പ്പ് മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ മ​ര​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലും ഈ ​വൃ​ക്ഷം പെ​ടി​ല്ല. പൊ​തു​സ്ഥ​ല​ത്തു​നി​ന്ന് മ​ര​ങ്ങ​ള്‍ മു​റി​ക്ക​ണ​മെ​ങ്കി​ല്‍ വൃ​ക്ഷ ക​മ്മി​റ്റി​യു​ടെ​യും വ​നം​വ​കു​പ്പി​ന്റെ​യും അ​നു​മ​തി വേ​ണം. ഇ​തെ​ല്ലാം ലം​ഘി​ച്ചാ​ണ് മ​രം മു​റി​ച്ചു​മാ​റ്റി​യ​ത്.

മ​രം മു​റി​ച്ചു​ക​ട​ത്തി​യ​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ടി​ട്ടും ന​ഗ​ര​സ​ഭ​യോ ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധ​ത്തി​നും സം​ശ​യ​ങ്ങ​ള്‍​ക്കും വ​ഴി​യൊ​രു​ക്കി​യി​ട്ടു​ണ്ട്. അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് മ​രം മു​റി​ച്ചു​ക​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ആ​രോ​പി​ച്ച്‌ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി കൗ​ണ്‍​സി​ല​ര്‍​മാ​രും യൂ​ത്ത് കോ​ണ്‍​ഗ്ര​സും ബി.​ജെ.​പി​യും പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി. സി.​പി.​എം നേ​താ​വി​ന്റെ വ്യ​ക്തി​താ​ല്‍​പ​ര്യ​ത്തി​നാ​യി ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​ടെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് മ​രം മു​റി​ച്ചു​ക​ട​ത്തി​യ​തെ​ന്നും മ​രം​കൊ​ള്ള​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് വ​നം​വ​കു​പ്പി​നും പോ​ലീ​സി​നും ജി​ല്ല ക​ളക്ട​ര്‍​ക്കും പ​രാ​തി ന​ല്‍​കു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ തീ​രു​മാ​ന​മോ ന​ട​പ​ടി​ക്ര​മ​ങ്ങ​ളോ പാ​ലി​ക്കാ​തെ മ​രം​മു​റി​ച്ചു​ക​ട​ത്തി​യ​തി​നെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി.​ജെ.​പി മു​ക്കം മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...