ആലുവയില്‍ കൂറ്റന്‍ കാറ്റാടി മരം കടപുഴകി വീണു;വന്‍ ദുരന്തം തലനാരിഴയ്ക്ക

For full experience, Download our mobile application:
Get it on Google Play

കൊച്ചി:  ആലുവയില്‍ കൂറ്റന്‍ കാറ്റാടി മരം കടപുഴകി വീണു.തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.  ആലുവ കാലടി റോഡില്‍ പുറയാര്‍ കവലയില്‍ റോഡിന് സമീപത്തുണ്ടായിരുന്ന കൂറ്റന്‍ കാറ്റാടി മരമാണ് കടപുഴകി വീണത്.  മരം വീഴുന്നതിന് തൊട്ടുമുമ്ബും ബസ് അടക്കം വാഹനങ്ങള്‍ കടന്നുപോകുന്നത് കാണാം.

ഒരു വശത്തേക്ക് കുട്ടികളെ ഇറക്കിയശേഷം സ്‌കൂളിലേക്ക് മടങ്ങുന്ന സ്‌കൂള്‍ ബസും മറുവശത്തേയ്ക്ക് നിറയെ യാത്രക്കാരുമായി സ്വകാര്യ ബസും കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് കൂറ്റന്‍ മരം റോഡിലേക്ക് വീണത്.  വൈദ്യുത ലൈനുകളും റോഡില്‍ പൊട്ടിവീണിട്ടുണ്ട്.  സമീപത്തുള്ള കടയ്ക്ക് ചെറിയ കേടുപാടുകള്‍ സംഭവിച്ചതൊഴിച്ചാല്‍ മറ്റ് നാശനാഷ്ടങ്ങളും ഉണ്ടായിട്ടില്ല.  തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍.  അപകടാവസ്ഥയില്‍ ആയിരുന്ന മരം മുറിച്ചു മാറ്റണമെന്ന് നേരത്തെമുതല്‍ നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...

ശ്രീമതി ടീച്ചറും ശൈലജ ടീച്ചറുമെല്ലാം സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ അവകാശത്തിന് വേണ്ടിയാണ് ആദ്യം സംസാരിക്കേണ്ടത്...

0
കോഴിക്കോട്: സ്ത്രീകളെ സംബന്ധിച്ച കാന്തപുരം വിഭാഗത്തിന്‍റെ സർക്കുലറിനെ ന്യായീകരിച്ച് എസ് വൈ...

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...