വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് വൻ അപകടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിഴിഞ്ഞത്ത് ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ മരം കടപുഴകി വീണ് വൻ അപകടം. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും തലനാരിഴയ്ക്കാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. കിടാരക്കുഴി സ്വദേശി അഭിലാഷ്, ഭാര്യ, ഭാര്യയുടെ സഹോദരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവർ സഞ്ചരിച്ചിരുന്ന മാരുതി ഇഗ്നീസ് കാറിന് മുകളിലേക്കാണ് മരം വീണത്. ​ മൂന്ന് മണിയോടെ വിഴിഞ്ഞം റോഡിൽ വച്ചാണ് അപകടമുണ്ടായത്. മരം കടപുഴകി റോഡിലേക്ക് വീഴുന്നതിന് തൊട്ടുമുൻപ്, കാറിന് മുന്നിലായി പോയ സ്കൂട്ടർ യാത്രക്കാരി സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ സമയത്തായിരുന്നു അപകടമെങ്കിലു വലിയ ദുരന്തമാണ് ഒഴിവായത്.​ അപകടം നടന്ന ഉടൻ തന്നെ കാറിലുണ്ടായിരുന്നവർക്ക് പരിക്കുകൾ ഏൽക്കാതെ പുറത്തിറങ്ങാൻ കഴിഞ്ഞു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി : പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു

0
വെച്ചൂച്ചിറ : ചാത്തൻതറ സ്വദേശിയായ യുവാവിനെ കാണാതായി. പരാതി ലഭിച്ചതിനെ തുടര്‍ന്ന്...

വടശ്ശേരിക്കരയില്‍ വളർത്തുപൂച്ചയെ വിഴുങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി

0
വടശ്ശേരിക്കര : ആർക്കേമണ്ണിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കൂറ്റൻ പെരുമ്പാമ്പിനെ സാഹസികമായി...

രാഹുൽ ഗാന്ധിക്ക് ഇറ്റാലിയൻ ഭാഷയിൽ കത്തയച്ച് തെലങ്കാന ബിജെപി അധ്യക്ഷൻ

0
തെലങ്കാന: തെലങ്കാനയിലെ വിദ്യാർത്ഥികൾ നേരിടുന്ന ഫീസ് പ്രതിസന്ധിയിൽ കോൺഗ്രസ് നേതാവ്...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ കനകപ്പലം – വെച്ചൂച്ചിറ റോഡരികില്‍ ചെടികള്‍ നട്ടുതുടങ്ങി

0
എരുമേലി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം അരണ്യകം പദ്ധതിയിൽ മൂന്നു...