Sunday, June 16, 2024 7:58 am

തലയില്‍ ആഴത്തിലുള്ള പത്തോളം മുറിവുകള്‍ : പ്രജീഷിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

കണ്ണുര്‍ : മരംകൊള്ള കേസില്‍ പോലീസില്‍ സാക്ഷി പറഞ്ഞതിന് ചക്കരക്കല്ലില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. യുവാവിന്റെ തലയില്‍ പത്തോളം മുറിവുകളുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. തലയ്ക്ക് മാരാകായുധം കൊണ്ട് അടിയേറ്റു. ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതെന്ന് പോലിസ് അറിയിച്ചു.

ഈ കേസില്‍ കഴിഞ്ഞദിവസം ചക്കരക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്ത മുഴപ്പാല പള്ളിച്ചാല്‍ ഹൗസിലെ ചങ്ങംപൊയില്‍ പ്രശാന്തിനെ (40) തലശേരി സിജെഎം കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

ചക്കരക്കല്‍ മിടാവിലോട്ടെ പ്രശാന്തി നിവാസില്‍ ഇ പ്രജീഷിനെ (33)യാണ് കൊലപ്പെടുത്തി കനാലില്‍ തള്ളിയത്. കൊലപാതകത്തില്‍ പ്രശാന്തിന് വ്യക്തമായ പങ്കുണ്ടെന്ന് ചോദ്യംചെയ്യലില്‍ ബോധ്യപ്പെട്ടതായി പോലീസ് പറഞ്ഞു. മറ്റു പ്രതികളായ മിടാവിലോട്ട് കൊല്ലറോത്ത് ഹൗസില്‍ അബ്ദുള്‍ ഷുക്കൂര്‍(43), പൊതുവാച്ചേരി മാകുന്നത്ത് വീട്ടില്‍ എ റിയാസ്(36) എന്നിവര്‍ ഒളിവിലാണ്. ഇവരെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

ഇരുവരും മംഗ്‌ളൂരില്‍ ഒളിവില്‍ കഴിയുകയാണെന്ന് പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കെഷന്‍ നീരീക്ഷച്ചതനുസരിച്ചാണ് ഈ വിവരം ലഭിച്ചത്. പ്രതികളെ പിടികൂടുന്നതിനായി അന്വേഷണ സംഘം ശ്രമങ്ങള്‍ നടത്തിവരികയാണ്. താഴെ മൗവ്വഞ്ചേരിയിലെ നിര്‍മ്മാണത്തിലുള്ള വീട്ടില്‍നിന്ന് കഴിഞ്ഞ മാസം അബ്ദുള്‍ ഷുക്കൂറും റിയാസും നാലുലക്ഷം രൂപ വിലവരുന്ന മര ഉരുപ്പടികള്‍ മോഷ്ടിച്ചിരുന്നു. ഈ മാസം ഒന്‍പതിന് ഇരുവരും അറസ്റ്റിലായിരുന്നു. സുഹൃത്തായ പ്രജീഷ് തങ്ങളെ ഒറ്റിയതിലുള്ള പ്രതികാരമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു.

കാണാതായ 19ന് പ്രശാന്തന്‍ മറ്റുപ്രതികളുടെ നിര്‍ദ്ദേശപ്രകാരം പ്രജീഷിനെ കൂട്ടി മദ്യപിക്കാനായി കുട്ടിക്കുന്നുമ്മലിലെത്തി. മദ്യപിക്കുന്നതിനിടെ താനാണ് വിവരം പോലീസിനോട് പറഞ്ഞതെന്ന് പ്രജീഷ് സമ്മതിച്ചുവെന്നാണ് വിവരം. ഇതിനെ തുടര്‍ന്നാണ് പ്രജീഷിനെ പ്രതികള്‍ ഇരുമ്പ്  വടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി മൃതദേഹം പൊളിത്തീന്‍ കവറില്‍ പൊതിഞ്ഞ് പൊതുവാച്ചേരി മണിക്കീല്‍ അമ്പലം റോഡിലെ കരുണന്‍ പീടികയ്ക്കു സമീപത്തെ കനാലില്‍ തള്ളിയത്.

കൊല നടന്ന ചക്കരക്കല്‍ കുട്ടികുന്നുമ്മല്‍ സ്ഥലത്തുനിന്ന് പ്രജീഷിന്റെ ചെരുപ്പും ഷര്‍ട്ടും പോലീസിന് ലഭിച്ചിരുന്നു. മോഷണക്കേസില്‍ ചോദ്യം ചെയ്ത് വിട്ടയച്ചയാളാണ് അറസ്റ്റിലായ പ്രശാന്തന്‍. ഇയാളില്‍നിന്നും പ്രതികളിലൊരാളുടെ ഭാര്യയില്‍നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൃതദേഹം കനാല്‍ ഭാഗത്തു നിന്നും പോലീസ് കണ്ടെത്തിയത്.

ആസൂത്രിത കൊലപാതകമാണെന്നാണ് നിഗമനം. പ്രജീഷിന്റെ ശരീരത്തില്‍ ആയുധംകൊണ്ടുള്ള പത്തിലധികം മുറിവുള്ളതായി പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതു കൊലയ്ക്കു പിന്നിലെ ആസൂത്രിത ഗൂഢാലോചനയിലേക്ക് വിരല്‍ ചൂണ്ടുന്നതായി പോലിസ് പറഞ്ഞു. കണ്ണൂര്‍ സിറ്റി പോലീസ് കമീഷണര്‍ ആര്‍ ഇളങ്കോ, എസിപി പി പി സദാനന്ദന്‍ എന്നിവര്‍ ചക്കരക്കല്‍ സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. ചക്കരക്കല്‍ സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വാട്സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങൾ അയച്ചു ; ‘പ്രതിയായ പോലീസുകാരനെ രക്ഷിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രമം’...

0
തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ അശ്ലീല സന്ദേശവും ചിത്രങ്ങളും അയച്ചെന്ന കേസില്‍ പ്രതിയായ...

എന്‍.ഐ.ടി മാര്‍ച്ച് ; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് കേസെടുത്തു

0
കോഴിക്കോട്: എന്‍.ഐ.ടിയിലേക്ക് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങളുടെ...

പാ​ല​ക്കാ​ട്ടും വീണ്ടും ഭൂ​ച​ല​നം അനുഭവപ്പെട്ടു ; ജനങ്ങൾ ഭീതിയിൽ

0
പാ​ല​ക്കാ​ട്: തൃ​ശൂ​രി​നു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​യി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടതായി റിപ്പോർട്ടുകൾ. പു​ല​ർ​ച്ചെ...

മധ്യപ്രദേശിൽ ബീഫ് കച്ചവടം ആരോപിച്ച് സർക്കാർഭൂമിയിൽ നിർമിച്ച 11 പേരുടെ വീടുകൾ പൊളിച്ചു മാറ്റിയതായി...

0
ഭോപാൽ: നിയമവിരുദ്ധ ബീഫ് കച്ചവടം ആരോപിച്ച് മധ്യപ്രദേശിലെ മണ്ഡലയിൽ സർക്കാർഭൂമിയിൽ നിർമിച്ച...