പൂങ്കാവ് ജംഗ്ഷനിൽ തണലൊരുക്കി നിൽക്കുന്ന മരങ്ങൾ അപകട ഭീഷണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

പ്രമാടം : പൂങ്കാവ് ജംഗ്ഷനിൽ തണലൊരുക്കി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റുകയോ ശിഖരങ്ങൾ കോതിനിറുത്തുകയോ വേണമെന്ന ആവശ്യം ശക്തമാകുന്നു. വേനലിൽ തണൽ ഒരുക്കിനിന്നിരുന്ന മരങ്ങളുടെ ശിഖരങ്ങൾ മഴയ്ക്കും കാറ്റിനുമൊപ്പം അടർന്നുവീഴുന്നതാണ് അപകടങ്ങൾക്ക് കാരണം. ഓട്ടോറിക്ഷാ സ്റ്റാൻഡിനും വെയിറ്റിംഗ് ഷെഡിന് സമീപവും വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലുമായി ഇത്തരത്തിൽ നാല് വലിയ ബദാം മരങ്ങളാണുള്ളത്. കഴിഞ്ഞ ആഴ്ച മഴക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ബദാം മരത്തിന്റെ ചില്ല ഒടിഞ്ഞുവീണ് ഓടിക്കൊണ്ടിരുന്ന കാർ തകരുകയും ഡ്രൈവർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. മറ്റൊരു ബദാം മരത്തിന്റ ചില്ല ഒടിഞ്ഞുവീണ് സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ മുൻവശത്തെ ഗ്ളാസ് തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ചില്ലകൾ ഒടിഞ്ഞുവീണ് യാത്രക്കാർക്ക് പരിക്കേൽക്കുന്നതും പതിവാണ്.

തിരക്കേറിയ കോന്നി – ചന്ദനപ്പള്ളി റോഡും പൂങ്കാവ് – പത്തനംതിട്ട റോഡും സംഗമിക്കുന്ന ജംഗ്ഷനാണിത്. പ്രമാടം ഗ്രാമപഞ്ചായത്തിന്റെ പ്രധാന കേന്ദ്രമാണ് പൂങ്കാവ്. മാർക്കറ്റും ഇവിടെയാണ്. നിരവധി ആളുകളാണ് ദൈനംദിനം ഇതുവഴി കടന്നുപോകുന്നത്. മുൻ വർഷങ്ങളിലും കാറ്റിനും മഴയ്ക്കുമൊപ്പം തണൽ മരങ്ങളുടെ ചില്ലകൾ അടർന്നുവീണ് വഴിയാത്രക്കാർക്ക് പരിക്കേറ്റ സംഭവങ്ങളുണ്ട്. സ്റ്റാൻഡിലെ ഓട്ടോറിക്ഷകൾക്കും തകരാറുകൾ സംഭവിച്ചിരുന്നു. മഴക്കാലത്തിന് മുന്നോടിയായി തണൽ മരങ്ങളുടെ ചില്ലകൾ കോതിനിറുത്തുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇത്തവണ ഇതുവരെയും നടപടിയായിട്ടില്ല. ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓട്ടോ തൊഴിലാളികളും വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്തെ പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട്...

ആലപ്പുഴ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ് ടാപ്പുകൾ മോഷണം പോയി

0
ആലപ്പുഴ: നഗരത്തിലെ ഗവ. ഗേൾസ് എച്ച്എസ്എസിന്‍റെ വളപ്പിൽനിന്ന് 15 പൈപ്പ്...

മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ ; നടപടിയുമായി എംവിഡി

0
ആലപ്പുഴ: മൊബൈൽ ഫോണിൽ സംസാരിച്ച് സ്വകാര്യ ബസ്സ് ഓടിച്ച് ഡ്രൈവർ. കായംകുളം-തിരുവല്ല...

പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ പരിശോധന നടത്തി

0
പത്തനംതിട്ട : പത്തനംതിട്ടയിലെ തീയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി, സിവില്‍ സപ്ലൈസ് വകുപ്പുകള്‍...