മേളപ്പെരുമയോടെ ട്രൈബല്‍ ശിങ്കാരിമേളം ഗ്രൂപ്പ് അരങ്ങേറ്റം കുറിച്ചു

For full experience, Download our mobile application:
Get it on Google Play

നാറാണംമൂഴി : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍ മൂഴി കോളനിയില്‍ ശിങ്കാരിമേളം പരിശീലനം പൂര്‍ത്തീകരിച്ച ട്രൈബല്‍ ബാലസഭാ കുട്ടികളുടെ അരങ്ങേറ്റം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോവിഡിനെ തുടര്‍ന്നുള്ള ഒറ്റപ്പെടലില്‍ നിന്നും മോചനം നേടുന്നതിനും ഒരു വരുമാനദായക പ്രവര്‍ത്തിലേക്ക് ചുവടു വയ്ക്കുന്നതിന്റെയും ഭാഗമായാണ് ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് 66 ദിവസം നീണ്ടു നിന്ന ശിങ്കാരിമേളം പരിശീലനം കലാനിലയം അരുണ്‍രാജിന്റെ നേതൃത്വത്തില്‍ നല്‍കിയത്. 21 കുട്ടികള്‍ പരിശീലനം നേടുകയും അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, അസിസ്റ്റന്‍ഡ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്.സലീന, പഞ്ചായത്ത് സെക്രട്ടറി സൈമണ്‍ വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു നാരായണന്‍, സിഡിഎസ് അക്കൗണ്ടന്റ് ബിന്ദുമോള്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ബി.എന്‍. ഷീബ, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ സ്മിത തോമസ്, രാധിക രഞ്ജിത്, വീണ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്

0
ന്യൂഡൽഹി: ജാതി സംവരണത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി പോലീസ്. ഡല്‍ഹി...

ആധാറിലെ തെറ്റ് തിരുത്തൽ ; പിഴ 25 രൂപയിൽനിന്ന് 1,000 രൂപയാക്കി : കേരളത്തിനു...

0
ആലപ്പുഴ : ആധാറിലെ തെറ്റുകളുടെ പേരിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി...

റെയിൽവേയുടെ നടപടിയിൽ ആശങ്കയോടെ കേരളം ; മംഗളൂരു നഷ്ടപ്പെടുന്നതോടെ വരുമാനത്തിന്റെ 75 ശതമാനം കുറയും

0
പാലക്കാട് : കോച്ച് ഫാക്ടറി നഷ്ടപ്പെട്ട പാലക്കാടിന് മറ്റൊരു തിരിച്ചടിയായി മംഗലാപുരവും...

ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി

0
ഡൽഹി: ജയ്പൂരിലേക്ക് ട്രിപ്പിനു വേണ്ടി വിളിച്ചുവരുത്തിയ ശേഷം 22-കാരനായ ടാക്സി ഡ്രൈവറെ...